Friday 24 June 2022 03:12 PM IST : By സ്വന്തം ലേഖകൻ

‘അയാൾക്കൊപ്പം കഴിഞ്ഞാൽ എനിക്കൊരിക്കലും ഒരമ്മയാകാൻ സാധിക്കില്ല’: ആ രഹസ്യം മറച്ചുവച്ച് വിവാഹം: നിയമപരിരക്ഷ ഇങ്ങനെ

law-spike-women

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് േകസ് സ്റ്റഡികളിലൂെട വിശദമാക്കുന്ന പംക്തി

(സംഭവങ്ങള്‍ യഥാർഥമെങ്കിലും േപരുകള്‍ മാറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നത്)

വിദേശത്തു ജനിച്ചു വളര്‍ന്ന സാറ യ്ക്ക് കാഴ്ചയിലും വിദേശ വനിതയുെട മട്ടും ഭാവവും തന്നെ ആ യിരുന്നു. മലയാളത്തില്‍ ആശയവിനിമയം നടത്താനും അവര്‍ നന്നേ ബുദ്ധിമുട്ടുന്നതു കണ്ട്, ഞാന്‍ പറഞ്ഞു, ‘കുട്ടി  ഇംഗ്ലിഷിൽ സംസാരിച്ചോളൂ. എന്തിനാണ് കഷ്ടപ്പെട്ട് മലയാളം പറയുന്നത്’

പിന്നീടവള്‍ ഒഴുക്കോടെ തന്‍റെ പ്രശ്നങ്ങള്‍ വിശദമാക്കി. ‘എനിക്ക് ഈ നാടും  നാട്ടുകാരെയും ഒക്കെയിഷ്ടമാണ്. പക്ഷേ, ഇവിടുള്ള ചിലരുെട വക്രത പിടികിട്ടുന്നില്ല. പലരും സ്വന്തം കുറവുകൾ മറച്ചു വച്ച് മറ്റുള്ളവരുടെ തലയിൽ ചാർത്തുന്നു. വൃത്തിയുള്ള അന്തരീക്ഷത്തിലും ആർഭാടത്തിലും കഴിയാനുള്ള അവസരം ഉണ്ടായിട്ടും ആവശ്യമില്ലാത്ത പിശുക്കു കാണിക്കുന്നു.’
സാറയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസമേ ആയിരുന്നുള്ളൂ. ഭര്‍ത്താവ് തോമസ് എൻജിനീയറിങ് േകാളജില്‍ പ്രഫസര്‍. പക്ഷേ, വിവാഹമോചനം വേണം എന്ന ആ വശ്യവുമായാണ് അവര്‍ എന്നെ സമീപിച്ചത്. അതിനുള്ള കാരണങ്ങള്‍ േകട്ട് എനിക്കു ചിരിയാണു വന്നത്. മുറിയിൽ റൂം ഫ്രഷ്നർ വയ്ക്കില്ല. ദേഹം നിറയെ രോമമുള്ള ഭർത്താവ് ഉപയോഗിച്ച സോപ്പിൽ രോമം പറ്റിപ്പിടിച്ചിരിക്കും. ചെരിപ്പുകൾ വയ്ക്കാൻ പ്രത്യേകം റാക്ക് ഇല്ല. കിടപ്പുമുറിയില്‍ മുട്ടി വിളിക്കാതെയാണ് ഭർത്താവ് അകത്തേക്കു വ രുന്നതത്രേ. വീട്ടിൽ ഒറ്റ മുണ്ടുടുത്ത് ഷർട്ടിടാതെ നടക്കുന്ന അമ്മായിഅച്ഛൻ. ഇതൊക്കെ സാറയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.

എന്നെ കാണാന്‍ വരും മുന്‍പേ, അവര്‍ ആരുടെയോ ഉപദേശപ്രകാരം ജില്ലാ പൊലീസ് മേധാവിക്ക് ഭർത്താവിനും മാതാപിതാക്കൾക്കും എതിരേ സ്ത്രീധന പീഡനമാരോപിച്ച് (അങ്ങനെയൊന്നും നടന്നിട്ടില്ലെങ്കിൽ പോലും) ഒരു പരാതിയും കൊടുത്തിരുന്നു.

താളപ്പിഴകളോെട തുടക്കം

ആര്‍ഭാടം നിറഞ്ഞു തുളുമ്പിയ വിവാ ഹമായിരുന്നു സാറയുേടത്. വിേദശത്ത് േജാലിയുള്ള മാതാപിതാക്കള്‍ ഒന്നിനും ഒരു കുറവും വരുത്തിയില്ല. പ്രശസ്ത പുരോഹിതന്മാരുടെ സാന്നിധ്യം. മന്ത്രിമാരും സിനിമാതാരങ്ങളും അടക്കമുള്ള പ്രമുഖരുെട നിര. അരക്കോടി വിലയുള്ള െബന്‍സ് എ ക്ലാസ് ഉള്‍പ്പെടെ വന്‍ തുക സ്ത്രീധനം. പക്ഷേ, മൂന്നു മാസം കഴിയും മുന്‍പേ വീട്ടില്‍ താളപ്പിഴകള്‍ തുടങ്ങി. നാലാം മാസം ജില്ലാ പൊലീസ് മേധാവിയുെട അരികില്‍ പരാതിയെത്തി. ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ മധ്യസ്ഥശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

സാറ എന്നെ വന്നു കണ്ടു കഴിഞ്ഞും ഒ രു മധ്യസ്ഥ ശ്രമം കൂടി നടന്നു. പൊലീസ് ഉദ്യോഗസ്ഥരും ഇരുകക്ഷികളും ഞാനും സാറയുടെ ഭർത്താവ് തോമസിന്‍റെ അഭിഭാഷകനും ഒരുമിച്ചിരുന്ന്  സംസാരിച്ചു. ഞാനു ൾപ്പെടെ എല്ലാവരും സാറയോട് ‘അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ  ശ്രമിക്കൂ’ എന്നു തന്നെയാണു പറഞ്ഞത്. സമ്മർദം സഹിക്കാൻ പറ്റാതായപ്പോൾ അവള്‍ നിയന്ത്രണം കൈവിട്ട് ഉറക്കെ െപാട്ടിക്കരയാന്‍ തുടങ്ങി.

എന്റെ കക്ഷികളായ സ്ത്രീകൾ  കോടതിയുടെയോ പൊലീസ് ഉദ്യോഗസ്ഥരുടെയോ മുന്നിൽ കരയുന്നത് എനിക്കു തീരെ ഇഷ്ടമല്ല. പ്രതിസന്ധികൾ ഉണ്ടാകും, അവ സ്ത്രീകൾ കരയാതെ തരണം ചെയ്യണം എ ന്ന നിലപാടാണ് എനിക്കുള്ളത്. അവളോടു ചേര്‍ന്നിരുന്ന്, െെകകളില്‍ മുറുകെ പിടിച്ച് ഞാന്‍ പതിയെ പറഞ്ഞു, ‘ഉറച്ച മനസ്സോടെ,  പ്രാർഥനയോടെ സാഹചര്യത്തെ നേരി ടൂ കുട്ടീ.’

ആരും അറിയാത്ത രഹസ്യം

അല്‍പനേരം സാറ ഒന്നും മിണ്ടിയില്ല. പിന്നീടവള്‍ ഇരുകൂട്ടരുെടയും മാതാപിതാക്കളെ നോക്കി പറഞ്ഞു, ‘നിങ്ങളൊന്നു പുറത്തിറങ്ങി നില്‍ക്കുമോ? എനിക്കൊരു കാര്യം പറയാനുണ്ട്.’ ഭര്‍ത്താവിന്‍റെ വൃത്തിക്കുറവിന്‍റെയോ അമ്മായിയപ്പന്‍റെ വസ്ത്രധാരണത്തിന്‍റെേയാ കാര്യമാകുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, എന്നോടു പോലും തുറന്നു പറയാതിരുന്ന ഒരു രഹസ്യം അവൾ വെളിപ്പെടുത്തി. ഭര്‍ത്താവ് തോമസ് പൂർണമായും സ്വവർഗരതിക്കാരൻ (Exclussive Homosexual Personality) ആണെന്ന വിവരം. അയാൾക്കൊരിക്കലും ഭാര്യയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ സാധിക്കില്ലത്രെ.

കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു, ‘തോമസിനൊപ്പം കഴിഞ്ഞാൽ ഒരിക്കലും എനിക്ക് ഒരമ്മയാകാൻ സാധിക്കില്ല.’
തോമസ് തുറന്നു പറഞ്ഞ ചില സംഭവങ്ങളും അവള്‍ പൊലീസിന്റെ മുന്നിൽ നിരത്തി. മെഡിക്കൽ എൻട്രൻസ്‍ കോച്ചിങ്ങിനു ഹോസ്റ്റലിൽ താമസിക്കുമ്പോഴാണ് അയാള്‍ ഈ സ്വഭാവത്തിന് അടിമപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന ബന്ധുവാണ് എല്ലാത്തിനും പ്രേരിപ്പിച്ചത്. േഹാസ്റ്റല്‍ താമസകാലം  മുഴുവനും ആ ബന്ധം തുടർന്നു. പിന്നീട് മെഡിസിന്‍ പഠനത്തിനു ഹോസ്റ്റലിൽ കഴിഞ്ഞപ്പോഴും ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. അങ്ങനെ തോമസ് പയ്യെപ്പയ്യെ പൂര്‍ണ സ്വവർഗരതിക്കാരനായി മാറി.
സാറ പറയുന്നതെല്ലാം േകട്ട്, ഒരക്ഷരം പോലും മറുത്തു പറയാതെ ത ലകുനിച്ചിരിക്കുകയായിരുന്നു തോമസ്. എല്ലാം സത്യമാണെന്ന് അയാളുെട ശരീരഭാഷ തന്നെ തെളിവായിരുന്നു.  പിന്നീടാരും സാറയോട് ‘അഡ്ജസ്റ്റ് ചെയ്യൂ കുട്ടി...’ എന്നു പറഞ്ഞില്ല.  മധ്യസ്ഥ ശ്രമം വിഫലമാകുകയും ചെയ്തു.

അസാധുവാക്കാം വിവാഹം

വിവാഹം കഴിഞ്ഞ് അഞ്ച് മാസം മാത്രം കഴിഞ്ഞ സാറയ്ക്ക്, ആ സാഹചര്യത്തില്‍ വക്കീലെന്ന നിലയ്ക്ക് എ നിക്ക് നിർദേശിക്കാവുന്ന പരിഹാരം വിവാഹമോചനം ആയിരുന്നില്ല. വിവാഹം അസാധുവാക്കുന്നതിനായി (Nullitty of Marriage) കുടുംബകോടതി മുൻപാകെ ഹർജി ഫയൽ ചെയ്യണമെന്ന് ഞാന്‍ അവളോടു പറഞ്ഞു.

നിയമപരമായി നടന്ന വിവാഹം േകാടതി മുഖേന േവര്‍െപടുത്തുന്നതാണ് വിവാഹമോചനം. എന്നാല്‍, പങ്കാളിയെക്കുറിച്ചുള്ള പ്രസക്തമായ കാര്യങ്ങൾ മറച്ചു വച്ചുള്ള വിവാ ഹമാകുന്നതു കൊണ്ടോ, ഷണ്ഡത്വം, വഞ്ചന എന്നീ കാരണങ്ങൾ കൊണ്ടോ ആണ് വിവാഹബന്ധം തകരുന്നതെങ്കില്‍ വിവാഹമോചനത്തില്ല മ റിച്ച് നടന്ന വിവാഹം അസാധുവാക്കുന്നതിനാണ് ഹർജി ഫയൽ ചെയ്യേണ്ടത്. വഞ്ചന, ഷണ്ഡത്വം അല്ലെങ്കിൽ നി യമം അനുശാസിക്കുന്ന മറ്റു കാര്യങ്ങ ൾ ഇവ അറിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പങ്കാളി കോടതിയെ സമീപിക്കണം എന്നു മാത്രം. വിവാഹം അ സാധുവാകുന്നതോെട നിയമത്തിനു മുന്നില്‍ ആ വിവാഹം നടന്നിട്ടേയില്ല എന്നു പ്രഖ്യാപിക്കപ്പെടും.

വിവാഹമോചനത്തിനും വിവാഹം അസാധു ആക്കുന്നതിനും േകാടതി അനുശാസിക്കുന്നതും തെളിയിക്കേണ്ടതുമായ കാരണങ്ങള്‍ വ്യത്യസ്തമാണ്. വിവാഹം അസാധുവാക്കപ്പെട്ടാല്‍ പിന്നീടു നടക്കുന്ന വിവാഹം അ വരുെട ആദ്യ വിവാഹമായി കണക്കാക്കാം.

അങ്ങനെ സാറ വിവാഹം അസാധുവാക്കാനുള്ള ഹർജി െകാടുക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ സാറയുടെ വിവാഹം വീണ്ടും നടന്നു. അവര്‍ അമേരിക്കയില്‍ സുഖമായി ജിവീക്കുന്നു, സിലിക്കണ്‍വാലിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ബിനോയിയുെട സ്േനഹം നിറഞ്ഞ ഭാര്യയായി. രണ്ടു സമർഥരായ കുട്ടികളുെട പ്രിയ പ്പെട്ട അമ്മയായി....

െപണ്‍കുട്ടികളെ വളര്‍ത്തുമ്പോള്‍ ഒരുപാട് കരുതലുകളും നിർദേശങ്ങളും മാതാപിതാക്കള്‍ നല്‍കും. എന്നാല്‍ ആണ്‍കുട്ടികളുടെ കാര്യത്തില്‍ പലരും ഇതൊന്നും ശ്രദ്ധിക്കാറില്ല.
പെൺകുട്ടികൾക്കു മാത്രമല്ല, ആ ൺകുട്ടികൾക്കും നല്ല സ്പർശവും ചീത്ത സ്പർശവും തമ്മിലുള്ള വേർതിരിവ് ചെറിയ പ്രായത്തിലേ അച്ഛനമ്മമാർ  പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമെന്ന് അടിവരയിട്ടു പറയുന്നു, തോമസിന്‍റെ അനുഭവം.

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ വരനോ വധുവോ രാത്രികളിൽ കിടപ്പുമുറിയിലേക്ക് പോകാൻ തയാറാകാതെ ദീർഘനേരം കംപ്യൂട്ടറിനു മുന്നിലോ ടിവിയുടെ മുന്നിലോ ചെലവഴിക്കുക, വൈകുന്നേരങ്ങളിൽ അസുഖങ്ങൾ  നടിക്കുക, കൂട്ടുകാർക്കൊപ്പം  കറങ്ങി വീട്ടില്‍ വരാന്‍ െെവകുക, ഒാഫിസ് തിരക്കുകളുെട അസ്വസ്ഥതകള്‍ നിരത്തി ഭാര്യയുമായുള്ള സഹവാസം കുറയ്ക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പന്തികേടുണ്ട് എന്ന് അച്ഛനമ്മമാർ തിരിച്ചറിയുക.
സൂചി കൊണ്ടെടുക്കാനാകുന്നത് തൂമ്പ കൊണ്ടെടുക്കാൻ ഇടവരുത്താതെ പെട്ടെന്നു തന്നെ ദമ്പതികള്‍ മാര്യേജ് കൗൺസലറുടെയൊ മനഃശാസ്ത്ര വിദഗ്ധരുടെയോ  ഉപദേശം തേടണം. തുടർചികിത്സ വേണമെന്ന് കൗൺസലർ പറയുന്ന പക്ഷം അ തിനും തയാറാകണം. അതിലൂടെയാന്നും പരിഹാരം കണ്ടെത്താനാകുന്നില്ലെങ്കില്‍ മാത്രം നിയമസംവിധാനത്തിന്‍റെ വഴി തേടുക.

വിവരങ്ങൾക്ക് കടപ്പാട്:

സിന്ധു ഗോപാലകൃഷ്ണന്‍
കോട്ടയം
(സിവില്‍ ഫാമിലി േകസുകള്‍ െെകകാര്യം െചയ്യുന്ന സീനിയര്‍ അഭിഭാഷക)