Wednesday 14 August 2019 02:33 PM IST : By സ്വന്തം ലേഖകൻ

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീര്‍ചക്ര; സ്ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡല്‍!

abhi-veerchakra

പുല്‍വാമ ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാൻ വിമാനം വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീര്‍ചക്ര ബഹുമതി. ബലാകോട്ട് ആക്രമണത്തില്‍ യുദ്ധവിമാനങ്ങളെ നിയന്ത്രിച്ചിരുന്ന വ്യോമസേന സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാളിന് യുദ്ധസേവാ മെഡൽ. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാവർക്കുമുള്ള ബഹുമതികൾ സമ്മാനിക്കും.  

ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ നീക്കത്തിനിടെ വീരമൃത്യു വരിച്ച രാഷ്ട്രീയ റൈഫിള്‍സിലെ പ്രകാശ് ജാദവിന് കീര്‍ത്തിചക്ര ബഹുമതി. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അഗ്നിശമനസേനയിലെ എം. രാജേന്ദ്രനാഥ്, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, ഷിഹാബുദീന്‍ ഇ എന്നീ മലയാളികളും അര്‍ഹരായി. 

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരത്തിന് കേരളത്തില്‍ നിന്നുള്ള ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കെ.ജി സൈമണ്‍ (കമന്‍ഡന്റ്), എം.എല്‍. സുനില്‍ (എസ്പി), കെ.വി. വേണുഗോപാലന്‍ (ഡിവൈഎസ്പി), അനില്‍കുമാര്‍ വി (എസ്ഐ), ഷംസുദീന്‍ എസ് (എസിപി), എസ് ശശിധരന്‍ (എസ്പി), ജലീല്‍ തോട്ടത്തില്‍ (ഡിവൈഎസ്പി), ബൈജു പൗലോസ് എം (ഇന്‍സ്പെക്ടര്‍), എം പി മുഹമ്മദ് റാഫി (എസ്ഐ) എന്നിവരാണ് കേരളത്തിൽ നിന്ന് പുരസ്‌കാരത്തിന് അര്‍ഹരായവര്‍.  

Tags:
  • Spotlight
  • Inspirational Story