Wednesday 12 September 2018 04:53 PM IST : By സ്വന്തം ലേഖകൻ

എണ്ണ, വെണ്ണ, നെയ്യ് എന്നിവയിലെ മായം വീട്ടിൽത്തന്നെ പരിശോധിക്കാൻ എളുപ്പവഴി

oil

കുറച്ച് വെണ്ണയോ നെയ്യോ എടുത്ത് ഉരുക്കുക. ചെറിയ ഗ്ലാസ് ജാറിലേക്കൊഴിച്ച് കട്ടയാകുന്നതു വരെ ഫ്രിഡ്ജിൽ വയ്ക്കുക. വെവ്വേറെ പാളികളായി കാണുന്നുണ്ടെങ്കിൽ അ തിൽ മറ്റ് എണ്ണകൾ ചേർന്നിട്ടുണ്ട്.


ഇതേ രീതിയിൽ വെളിച്ചെണ്ണയിലെ മായവും കണ്ടുപിടിക്കാം. 30 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ മുഴുവൻ എണ്ണയും  കട്ടയായാൽ  അത് ശുദ്ധമാണെന്നും പാളികളായി കാണുന്നുണ്ടെങ്കിൽ മറ്റ് എണ്ണകളുണ്ടെന്നും മനസ്സിലാക്കണം. വെണ്ണയോ നെയ്യോ ഉരുക്കി ഒരു ചില്ലുകുപ്പിയിലാക്കുക. ഒരു നുള്ള് പഞ്ചസാരയിട്ട് നന്നായി കുലുക്കുക. അഞ്ചു മിനിറ്റ് വെറുതെ വയ്ക്കുമ്പോൾ കുപ്പിയുടെ അടിവശത്ത് ചുവന്ന നിറം ഉണ്ടായാൽ അതിൽ വെജിറ്റബിൾ ഓയിൽ ഉണ്ട്.   

ഒരു ചെറിയ സ്പൂൺ നെയ്യോ വെണ്ണയോ നന്നായി ഉരുക്കുക. അതിൽ ഏതാനും തുള്ളി അയഡിൻ ലായിനി ചേർക്കുക. നീലനിറം ഉണ്ടായാൽ നെയ്യിലും വെണ്ണയിലും ഉരുളക്കിഴങ്ങോ മധുരക്കിഴങ്ങോ അരച്ചു ചേർത്തിട്ടുണ്ടെന്നു മനസ്സിലാക്കാം.


നെയ്യിൽ ചേർക്കുന്ന ഏറ്റവും സാധാരണമായ മായം വനസ്പതിയാണ്. ഒരു ചെറിയ സ്പൂൺ ഉരുക്കിയ നെയ്യിൽ അതേ അളവ് ഗാഢ ഹൈഡ്രോക്ലോറിക് ആസിഡ് ചേർത്ത ശേഷം അൽപം പഞ്ചസാരയും ചേർത്ത് നന്നായി കുലുക്കുക. അടിഭാഗത്ത് കുങ്കുമനിറമുണ്ടെങ്കിൽ നെയ്യിൽ വനസ്പതി ഉണ്ടെന്ന് മ നസ്സിലാക്കാം. ഇതേ രീതി തന്നെ വെണ്ണയിലെ വനസ്പതി കണ്ടുപിടിക്കാനും ഉപയോഗിക്കാം.