Saturday 03 April 2021 11:49 AM IST : By സ്വന്തം ലേഖകൻ

'ഫീ മുഴുവൻ വാങ്ങിച്ചതിനു ശേഷവും ക്ലാസുകൾ ഓൺലൈനായിരിക്കും; പണം നഷ്ടമാകും, ഒപ്പം തൊഴിൽ സാധ്യതകൾ ഇല്ലാതെയും വരും': കുറിപ്പ്

nrrdgbb8765

"വിദേശ വിദ്യാഭ്യാസം എന്നത് വിഷയങ്ങൾ പഠിക്കുന്നത് മാത്രമല്ല മറിച്ച് ആ രാജ്യത്തെ അറിയുകയും മറ്റു രാജ്യങ്ങളിൽ ഉള്ളവരുമായി ഇടപെടുകയും ആണ്. രണ്ടാമത് കൊറോണ സമയത്ത് രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥ മോശമായിരിക്കും, അപ്പോൾ തൊഴിൽ അവസരങ്ങൾ കുറയും. മൂന്നാമത് ഫീ മുഴുവൻ മേടിച്ചതിന് ശേഷവും ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തിയേക്കും, അപ്പോൾ പണം നഷ്ടമാകും, തൊഴിൽ സാധ്യതകൾ ഇല്ലാതെയും വരും."- കൊറോണക്കാലത്തെ വിദേശ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പും വിഡിയോയും ശ്രദ്ധേയമാണ്.  

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

കൊറോണക്കാലത്തെ വിദേശ വിദ്യാഭ്യാസം

ഓരോ വർഷവും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് കേരളത്തിൽ നിന്നും വിദേശത്തേക്ക് ഉപരിപഠനത്തിനായി പോകുന്നത്. സാധാരണ ഗതിയിൽ ഞാൻ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന ആളാണ്. പക്ഷെ, കഴിഞ്ഞ വർഷം കൊറോണ തുടങ്ങിയപ്പോൾ വിദേശ വിദ്യാഭ്യാസ പ്ലാനുകൾ തൽക്കാലം മാറ്റിവക്കുന്നതാണ് നല്ലതെന്ന് ഞാൻ പറഞ്ഞിരുന്നു. അതിന് മൂന്നു കാരണങ്ങൾ പ്രധാനമായി ഉണ്ടായിരുന്നു. 

വിദേശ വിദ്യാഭ്യാസം എന്നത് വിഷയങ്ങൾ പഠിക്കുന്നത് മാത്രമല്ല മറിച്ച് ആ രാജ്യത്തെ അറിയുകയും മറ്റു രാജ്യങ്ങളിൽ ഉള്ളവരുമായി ഇടപെടുകയും ആണ്. രണ്ടാമത് കൊറോണ സമയത്ത് രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥ മോശമായിരിക്കും, അപ്പോൾ തൊഴിൽ അവസരങ്ങൾ കുറയും. മൂന്നാമത് ഫീ മുഴുവൻ മേടിച്ചതിന് ശേഷവും ക്ലാസ്സുകൾ ഓൺലൈൻ ആയി നടത്തിയേക്കും, അപ്പോൾ പണം നഷ്ടമാകും, തൊഴിൽ സാധ്യതകൾ ഇല്ലാതെയും വരും.

ഇത്തരത്തിൽ ഉപദേശങ്ങൾ നൽകിയിരുന്നു. ആരെങ്കിലും ഉപദേശങ്ങൾ അനുസരിച്ചോ എന്നെനിക്കറിയില്ല. കുറെ പേരെങ്കിലും ഇത്തരം ഉപദേശങ്ങൾ ശ്രദ്ധിച്ചില്ല. അതിൽ പെട്ട അനവധി ആളുകൾ പിന്നീട് എന്നെ ബന്ധപ്പെടുന്നുണ്ട്. വിദ്യാഭ്യാസം ഓൺലൈൻ ആയതിനാൽ നെറ്റ്‌വർക്ക് ഉണ്ടാകുന്നില്ല, ഇന്റേൺഷിപ് ശരിയാവുന്നില്ല, തൊഴിൽ അവസരങ്ങൾ കാണുന്നില്ല എന്നൊക്കെയുള്ള നിരാശകൾ പങ്കുവെക്കാൻ. ആവുന്നതു പോലെ അവരെ സഹായിക്കാൻ ശ്രമിക്കുന്നു.

കൊറോണയുടെ മേൽ മനുഷ്യർ പൊതുവെ ആധിപത്യം നേടുകയാണെങ്കിലും ഇപ്പോഴും പല രാജ്യങ്ങളിലും രണ്ടാമത്തെ തരംഗവും മൂന്നാമത്തെ ലോക്ക് ഡൗണും ഒക്കെയാണ്. കഴിഞ്ഞ തവണ നൽകിയ പല ഉപദേശങ്ങൾ ഇപ്പോഴും പ്രസക്തമാണ്. ഈ വിഷയത്തെ പറ്റിയാണ് നീരജ ഈ ആഴ്ച സംസാരിക്കുന്നത്. അധ്യാപകരും വിദേശത്ത് പോകാൻ പ്ലാനുള്ളവരും ശ്രദ്ധിക്കൂ.

Tags:
  • Spotlight
  • Social Media Viral