Friday 01 February 2019 04:58 PM IST

കുട്ടിക്കാലത്തെ ആ ഉണ്ടച്ചെക്കൻ എങ്ങനെയാണ് മെലിഞ്ഞത്? കാളിദാസ് ജയറാം മനസ്സ് തുറക്കുന്നു (വിഡിയോ)

Vijeesh Gopinath

Senior Sub Editor

kali-layo12 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

കാളിദാസ് എത്തിയിട്ടില്ല. അതിനുമുൻപേ സ്റ്റുഡിയോ ഫ്ലോറിൽ കൗമാരത്തിന്റെ പൂമരം പൂത്തുലഞ്ഞു തുടങ്ങി. ചെന്നൈയിലെ ക്യാംപസുകളിൽ പഠിക്കുന്ന അഞ്ചു മലയാളി പെൺകുട്ടികൾ പ്രണയ നായകനെ കാത്തിരിക്കുകയാണ്. ചോദ്യങ്ങളുടെ വാൾമുനയ്ക്ക് മൂർച്ച കൂട്ടുന്ന തിരക്കിലാണ് ചിലർ. മറ്റു ചിലർ ഗൂഗിൾ ദൈവത്തിനോടു ചോദിച്ച് കാളിദാസ് ജയറാമിന്റെ ‘ജാതകം’ വരെ തിരയുന്നു...

കുട്ടിക്കാലത്തെ ആ ഉണ്ടച്ചെക്കൻ എങ്ങനെയാണ് മെലിഞ്ഞത്? ഇപ്പോൾ താടിയും മുടിയുമൊന്നുമില്ലാതെ മറ്റൊരു ലുക്കിലാണല്ലോ? പുതിയ സിനിമകൾ ഏതൊക്കെയാണ്? സംശയങ്ങൾ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളെ പോലെ കലപിലകൂട്ടി. അതിനിടയിലേക്കാണ് പുഞ്ചിരിയുടെ കുഞ്ഞു തെന്നലും കൊണ്ട് കാളിദാസ് എത്തിയത്. ഇതോടെ ചോദ്യങ്ങളുടെ ചോക്‌ലെറ്റ് പാത്രം അവർ പതുക്കെ തുറന്നു...

കണ്ണീരൊപ്പാൻ സന്തോഷ് പണ്ഡിറ്റെത്തി; ദ്യുതിയുടെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് നിറഞ്ഞ പിന്തുണ; വിഡിയോ

‘പെൺകുട്ടിയല്ലേ, പൊരിച്ചമീനിന്റെ തല കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം’; അനുഭവം സരസമായ കുറിപ്പാക്കി യുവഡോക്ടർ

‘ഉപയോഗിച്ച പാഡ് പൊതിഞ്ഞ് വീട്ടിൽ കൊണ്ടു പോകുകയാണ്, നടപടി സ്വീകരിക്കൂ പ്ലീസ്’; അധ്യാപികയുടെ പോസ്റ്റ്

കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്കൂളിലെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ ‘തെറിയഭിഷേകം’ (വിഡിയോ)

നാടൻ പെണ്ണായും പ്രണയത്തിന്റെ കടലഴകായും വിദ്യ ഉണ്ണി! ഔട്ട് ഡോര്‍ വെഡ്ഡിങ് ഷൂട്ട് വൈറല്‍

"വണ്ണത്തിന്റെ പേരിൽ ആളുകൾ കളിയാക്കുമ്പോൾ ചെറിയ വിഷമം  തോന്നിയിരുന്നു. വഴി സിനിമയാണെന്നുറപ്പിച്ചപ്പോൾ ഞാൻ തന്നെ തീരുമാനിച്ചു, വണ്ണം കുറയ്ക്കണം. ഒരു ന്യൂ ഇയർ റെസല്യൂഷനായിരുന്നു അത്. സുരേഷ് എന്ന നല്ലൊരു ട്രെയിനറിന്റെ അടുത്താണ് ഞാൻ എത്തിയത്. അധികം പട്ടിണി കിടന്നില്ല, ശ്വാസം മുട്ടുന്ന രീതിയിൽ വർക്ക് ഒൗട്ട് ചെയ്തില്ല, ഏറ്റവും ഇഷ്ടമുള്ള ചോറ് തീർത്തും  ഉപേക്ഷിക്കേണ്ടി വന്നില്ല... എന്നിട്ടും തീരുമാനത്തിൽ വിജയിക്കാനായി."- കാളിദാസ് ജയറാം പറഞ്ഞു. 

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...