Saturday 03 December 2022 04:23 PM IST : By സ്വന്തം ലേഖകൻ

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ

kochupreman

നടൻ കൊച്ചു പ്രേമൻ (68) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ ഹാസ്യവേഷങ്ങളിലും ക്യാരക്ടർ റോളുകളിലും തിളങ്ങിയിരുന്നു. പ്രഫഷനൽ നാടകവേദിയിൽ നിന്നാണ് കൊച്ചുപ്രേമൻ ടെലിവിഷൻ രംഗത്തേയ്ക്കും തുടർന്നു സിനിമയിലേക്കും എത്തിയത്. സിനിമാ സീരിയൽ താരം ഗിരിജയാണ് ഭാര്യ. മകൻ ഹരികൃഷ്ണൻ.