Wednesday 18 September 2019 03:14 PM IST

‘ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ്’; അദ്ഭുതപ്പെടുത്തിയ ആ പ്രസംഗം ഓർത്തെടുത്ത് പ്രസന്ന! (വിഡിയോ)

Sujith P Nair

Sub Editor

sneha-prasanna445 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

തമിഴിൽ നിന്നെത്തി മലയാളത്തിന്റെ സ്നേഹം ആദ്യം സ്വന്തമാക്കിയത് സ്നേഹയെന്ന വിടർന്ന കണ്ണുള്ള സുന്ദരിയാണ്. ഇപ്പോഴിതാ ‘ബ്രദേഴ്സ് ഡേ’യിലൂടെ മലയാളത്തിന്റെ മനം കവരാൻ ഭർത്താവും നടനുമായ പ്രസന്നയും എത്തിയിരിക്കുന്നു. വനിതയ്ക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ നടൻ പ്രസന്ന മലയാളത്തെ കുറിച്ച് പറഞ്ഞതിങ്ങനെ;  

"മലയാളത്തിൽ നിന്നു മൂന്നുനാലു തവണ അവസരം വന്നെങ്കിലും അപ്പോഴെല്ലാം തമിഴിലെ തിരക്ക് കാരണം ഓഫർ സ്വീകരിക്കാനായില്ല. ‘നേര’ത്തിന്റെ സ്ക്രിപ്റ്റുമായി അൽഫോൻസ് പുത്രൻ വന്നിരുന്നു, പക്ഷേ, അന്ന് അൽഫോൻസിന് പ്രൊഡ്യൂസറെ കിട്ടിയിരുന്നില്ല. നടൻ നരേൻ അടുത്ത സുഹൃത്താണ്. അദ്ദേഹവുമായി സംസാരിച്ചും കുറേ മലയാളം പഠിച്ചു. തെലുങ്കും സംസാരിക്കാനറിയാം, ഹിന്ദിയാണ് ഒരു രക്ഷയുമില്ലാത്തത്. 

എന്നെ അദ്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലിഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈയിടെ ഖത്തറിൽ നടന്ന പ്രമോഷൻ പരിപാടിയിൽ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നുപോയി.  ‘ഇതിന്റെ ഏറ്റവും ബെസ്റ്റ് എൻകാപ്സുലേഷൻ’ (സാരാംശം) എന്നൊക്കെ പറഞ്ഞു തകർത്തു പ്രസംഗിക്കുകയാണ് രാജു. 

ഞാൻ അന്തംവിട്ട് സംവിധായകൻ ഷാജോണിന്റെ മുഖത്തു നോക്കിയപ്പോൾ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടിൽ പ്രത്യേക ഭാവത്തിൽ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ, ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ  ഇംഗ്ലിഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്."- നടൻ പ്രസന്ന പറയുന്നു. 

അഭിമുഖം പൂർണ്ണമായും ഈ ലക്കം വനിതയിൽ വായിക്കാം; 

Tags:
  • Spotlight
  • Vanitha Exclusive