Tuesday 01 October 2019 09:33 AM IST

‘ബിന്ദുവാണ്, എന്റെ എല്ലാം ബിന്ദുവാണ്!’; ആദ്യമായി തുറന്നുപറഞ്ഞ് സായികുമാർ (വിഡിയോ)

Sujith P Nair

Sub Editor

bindu-saikumar445 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും ഗോസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ, പലരുടെയും സ്നേഹനിർബന്ധത്തിനു വഴങ്ങി മടങ്ങിയെത്തി.

അപ്പോഴും ചോദ്യം ചെയ്തവരോട് ഒന്നും നിഷേധിച്ചില്ല. വർഷങ്ങൾക്കിപ്പുറം ‘വനിത’യ്ക്കു നൽകിയ എ ക്സ്ക്ലുസിവ് അഭിമുഖത്തിൽ ആദ്യം ചോദിച്ചതും അതുതന്നെ: ‘നുണക്കഥകൾക്ക് എന്തേ, ഇത്രനാളും മറുപടി നൽകിയില്ല?’ ‘ലൂസിഫറി’ലെ വർമസാറിനോട് സ്റ്റീഫൻ നെടുമ്പള്ളി പറയും പോലെയായിരുന്നു മറുപടി : ‘അവരുടെ തന്തയല്ലല്ലോ, എന്റെ തന്ത...’ 

"ബിന്ദുവിന്റെ മാത്രമല്ല, ഒരുപാട് സ്ത്രീകളുടെ പേര് പലരും എടുത്തിട്ടു. ഏറ്റവും ഒടുവിലാണ് ബിന്ദു വന്നത്. സത്യത്തിൽ എനിക്കന്ന് ബിന്ദുവുമായി അത്ര അടുപ്പം പോലും ഇല്ല. ബിന്ദുവിന്റെ ഭർത്താവ്, അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്ന ബിജുവിനോടായിരുന്നു സൗഹൃദം."- സായികുമാർ പറയുന്നു.

വനിതയ്ക്ക് അനുവദിച്ച എക്സ്ക്ലൂസിവ് അഭിമുഖം വായിക്കാം; 

Tags:
  • Spotlight
  • Vanitha Exclusive