Saturday 13 October 2018 04:39 PM IST

എല്ലായിടത്തും സമത്വം വേണമെന്ന് നിർബന്ധം പിടിക്കാനാകുമോ? ശബരിമല വിഷയത്തിൽ അനുശ്രീ ആദ്യമായി പ്രതികരിക്കുന്നു

Vijeesh Gopinath

Senior Sub Editor

anusree-answer ‍ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമല ക്ഷേത്രത്തിൽ പ്രത്യേക പ്രായത്തിൽപ്പെട്ട സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിനകത്തും പുറത്തും ഒട്ടേറെ ചർച്ചകൾ നടക്കുകയാണ്. ഈ വിഷയത്തിൽ മലയാളത്തിന്റെ പ്രിയതാരം അനുശ്രീ വനിതയിലൂടെ ആദ്യമായി പ്രതികരിക്കുന്നു;

"സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ആ വിധിയെ അത്രയും ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തിൽ കയറ്റുന്നില്ല, മാറ്റിനിർത്തുന്നു എന്നു പരാതി ലഭിച്ചാൽ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാൻ സാധ്യതയുള്ളു.

ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റിനിർത്തലിന്റെയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയിൽ മാത്രമേ പോകാൻ ബാക്കിയുള്ളൂ എന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നിൽ. എന്ത് അരുതെന്നു പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂ.

എല്ലായിടത്തും സമത്വം വേണം എന്നു നിർബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വിഡിയോയിൽ പറയുന്നതു പോലെ അങ്ങനെയാണെങ്കിൽ ആണിനും പെണ്ണിനും എന്തിനാണ് രണ്ടു ടോയ്‌ലറ്റുകൾ? സമത്വം വേണം എന്നു പറയുന്നവർ പുരുഷന്മാരുടെ ടോയ്‌ലറ്റിൽ പോകാറുണ്ടോ? പുരുഷൻമാർ ഷർട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളിൽ കയറാറുള്ളത്. സ്ത്രീകൾക്ക് അതുപോലെ വേണമെന്നു കരുതാനാകുമോ?" - അനുശ്രീ ചോദിക്കുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം വനിതയിൽ വായിക്കാം...