Monday 22 October 2018 05:30 PM IST

അന്നവിടെ പരന്ന പല കഥകളും കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്; മനസ്സു തുറന്ന് അനുശ്രീ (വിഡിയോ)

Vijeesh Gopinath

Senior Sub Editor

anusree-modern ‍ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

സിനിമയിൽ ആദ്യ കാലത്ത് നേരിടേണ്ടി വന്ന വിഷമങ്ങളെ കുറിച്ച് വനിതയോട് മനസ്സു തുറന്ന് നടി അനുശ്രീ...

"ഇപ്പോൾ നാട്ടുകാർ മുഴുവനും എനിക്ക് പിന്തുണ നൽകുന്നുണ്ട്. പക്ഷേ, ആദ്യകാലം മറക്കാന്‍ ആകില്ല. ‘ഡയമണ്ട് നെക്‌ലസ്’ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ അവിടെ പരന്ന പല കഥകൾ കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട്. കുറേനാൾ കഴിഞ്ഞ് എന്നെ ആദരിക്കാൻ നാട്ടിൽ ഒരു അനുമോദനയോഗം നടന്നു. ആ സ്റ്റേജിൽ വച്ച് ഞാനതുവരെ അനുഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.

‘ഇനിയെന്നെ ആരും പൊക്കി വിടേണ്ട. അതിനുള്ള സമയം ഉണ്ടായിരുന്നു. ഇത് അഹങ്കാരം കൊണ്ട് പറയുന്നതല്ല. എനിക്ക് എന്തു ചെയ്യാം, എന്തു പറ്റില്ല എന്നത് സിനിമയിലൂടെ തെളിയിച്ചു കഴിഞ്ഞു. പക്ഷേ, വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ പിന്തുണ ആഗ്രഹിച്ച സമയം ഉണ്ടായിരുന്നു. അന്ന് എനിക്കത് കിട്ടിയില്ല.’ ഇത്രയും പറഞ്ഞ് ആ വേദിയിൽ പൊട്ടിക്കരഞ്ഞു. കേട്ടിരുന്നവരും കരഞ്ഞു. യോഗം നടക്കുന്ന സ്ഥലത്തേക്ക് അച്ഛൻ വരുമ്പോൾ  മൈക്കിലൂടെ എന്റെ കരച്ചിലാണ് കേട്ടത്. അച്ഛൻ അവിടെ കയറാതെ തിരിച്ചുപോയി.

അന്നൊക്കെ അത്താണി എന്നു പറയാൻ ലാൽജോസ് സാറെ ഉള്ളൂ. വീടിനടുത്ത് ഒരു അലക്കുകല്ലുണ്ട്. അവിടെ പോയി നിന്ന് നാട്ടുകാർ ഇങ്ങനെ പറയുന്നെന്നു പറഞ്ഞ് കരയും. ‘അനുവിന്റെ ഫോൺ വന്നാൽ അത് കരയാനായിരിക്കും’ എന്നു സാർ പറയാറുണ്ടായിരുന്നു. ‘അനുജത്തിയാണ്, ചേച്ചിയാണ്, കൂട്ടുകാരിയാണെന്ന് നീ അറിയാത്ത ആളുകൾ പോലും പറയുന്ന ഒരു കാലം വരും, അതിനായി കാത്തിരിക്കൂ’ എന്നാണ് അന്ന് സാർ പറഞ്ഞുതന്നത്. അതിപ്പോൾ സത്യമായി."
- അനുശ്രീ പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...


വനിത കവർഷൂട്ട് വിഡിയോ കാണാം;