Saturday 17 March 2018 11:36 AM IST : By വി.ആർ. ജ്യോതിഷ്

എല്ലാത്തിനും സാക്ഷിയായി ആ കുരിശുമാല! ആ രാത്രി സംഭവിച്ച ദുരന്തം ഭാവനയുടെ വാക്കുകളിൽ

bhavana_ex
ഫോട്ടോ: ശ്രീകാന്ത് കളരിക്കല്‍

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ വാഹനത്തിൽ നടന്നത് ‘വനിത’യോടു തുറന്നു പറഞ്ഞ് നടി ഭാവന. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഭാവന ‘ആ രാത്രി’ താൻ നേരിട്ട കൊടും ക്രൂരതയുടെ കഥ തുറന്നു പറയുന്നത്. താൻ തെറ്റു ചെയ്തിട്ടില്ലെന്നും തെറ്റു ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നും പറയുന്ന ഭാവന ഈ സംഭവത്തിന്റെ പേരിൽ താൻ ദുഃഖിക്കില്ലെന്നും വ്യക്തമാക്കുന്നു. തനിക്കെതിരേ ക്വട്ടേഷൻ നൽകിയത് ഒരുര സ്ത്രീ ആണെന്നും അത് ആരാണെന്ന് സംശയം ഉണ്ടെങ്കിലും പേരു വെളിപ്പെടുത്താൻ തന്റെ പക്കൽ തെളിവില്ലെന്നും ഭാവന അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എന്നാൽ പൊതുസമൂഹത്തിൽ അവൻ ആരാണെന്ന് വെളിപ്പെടണം. അവന്റെ അടുപ്പക്കാർ അവനെ മനസിലാക്കണമെന്നും ഭാവന പറയുന്നു.

ഭാവനയുടെ വാക്കുകൾ...

തൃശൂരിലെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് ഞാൻ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാൻ കഴിയുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവർക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വർഷമായി രാത്രിയും പകലുമൊക്കെ യാത്ര െചയ്യുകയാണ്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുന്നതും എെന്‍റ െെഡ്രവറും വാനിലുള്ളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു േപര്‍ പിന്‍സീറ്റില്‍ എന്‍റെ ഇരുവശവുമായി കയറി. എന്‍റെ െെകയില്‍ ബലമായി പിടിച്ചു. മൊെെബല്‍േഫാണ്‍ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആൾക്കാരാണു വണ്ടിയില്‍ എനിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എ ന്താണു സംഭവിച്ചത് എന്നു പറയാൻ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാൻ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. ‌‌

പിന്നെയാണ് ഞാൻ യാഥാർഥ്യബോധം വീണ്ടെടുത്തത്. ‘എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, െെഡ്രവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് നല്ല തല്ലു െകാടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് െെഡ്രവറെ അവര്‍ െകാണ്ടു പോകും’ എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതു േകട്ട് ഞാന്‍ സമാധാനിച്ചു. െെഡ്രവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു ധാരണ. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണേയെന്ന് ഞാന്‍ പറഞ്ഞു. അപ്പോഴും അവര്‍ എന്റെ െെകയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളില്‍ മാത്രമാണ് ഞാന്‍ കിഡ്നാപ്പിങ് രംഗങ്ങള്‍ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയില്‍ ബലമായി പിടിച്ച് തടിയന്‍ ഗുണ്ടകള്‍, പിന്നാലെ ബൈക്കില്‍ നായകന്‍... ബഹളം കൂട്ടിയാല്‍ ഇവര്‍ ഉപ്രദവിക്കുമോ എന്നായിരുന്നു എന്‍റെ പേടി.

കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു, ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ.... ഈ സംഭവങ്ങൾക്കൊക്കെ സാക്ഷിയായി ആ വണ്ടിയിൽ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുേനാക്കി പ്രാർഥിച്ചു െകാണ്ടിരുന്നു...

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.