Thursday 04 January 2018 03:07 PM IST

എഫ്ബിയിൽ ആദ്യമായി പോസ്റ്റിട്ട അനുഭവം വെളിപ്പെടുത്തി നടി ദുർഗ്ഗ കൃഷ്ണ (വിഡിയോ)

Syama

Sub Editor

durga-krishna1
ഫോട്ടോ: സരിൻ രാംദാസ്

സോഷ്യൽ മീഡിയയിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി ദുർഗ്ഗ കൃഷ്ണ 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.

"കോഴിക്കോടാണ് നാട്. യാഥാസ്ഥിതിക കുടുബത്തിലാണ് ജനിച്ചു വളർന്നത്. എന്നിട്ടും സിനിമയിൽ വന്നപ്പോ വീട്ടുകാർ ഫുൾ സപ്പോൾട്ട് തന്നു. അച്ഛൻ കൃഷ്ണലാൽ ബിസിനസ് ചെയ്യുന്നു. അമ്മ ജിഷ. അനിയൻ വിശ്വന്ത് കൃഷ്ണ പ്ലസ് വണിൽ പഠിക്കുന്നു. സോഷ്യൽ മീഡിയയിൽ എത്തും മുൻപേ  എന്റെ പേരില്‍ ഫെയ്സ്ബുക് പേജും ചിത്രങ്ങളും അതിൽ അത്ര നന്നല്ലാത്ത അടിക്കുറിപ്പുകളും കമന്റുകളും വന്നു. ഇതിനെതിരെയാണ് എഫ്.ബി.യിൽ ആദ്യം പോസ്റ്റിട്ടത്.

അക്കൗണ്ട് തുടങ്ങിയപ്പോ വന്ന മെസേജുകളിൽ പലതും മുൻപ് സംസാരിച്ച് ശീലമുള്ളതു പോലെയുള്ളവയായിരുന്നു. എന്റെ  ഐഡന്റിറ്റി ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ ആരോ പറ്റിച്ചിട്ടുണ്ട്. മോശം മെസേജുകൾ വന്നപ്പോഴാണ് ഞാൻ സ്ക്രീൻ ഷോട്ട് അടക്കം പോസ്റ്റ് ഇട്ടത്. ഇത്തരം സംഭവങ്ങൾ  ഒളിച്ചു വയ്ക്കേണ്ട കാര്യമില്ലല്ലോ." ദുർഗ്ഗ പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ

വനിത കവർ ഷൂട്ട് വിഡിയോ കാണാം;