Saturday 16 January 2021 10:45 AM IST : By സ്വന്തം ലേഖകൻ

ആവശ്യത്തിന് പണം ലഭിച്ചു, ഇനി വേണ്ടത് പ്രാർത്ഥനകൾ മാത്രം: നന്ദി പറഞ്ഞ് മീനാക്ഷി

meenaxi-help

ജീവനുവേണ്ടി മല്ലിടുന്ന കുഞ്ഞിന് സഹായമഭ്യർത്ഥിച്ച് ബാലതാരം മീനാക്ഷി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. സിനിമയിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരാളുടെ കുഞ്ഞിനായാണ് താരം സഹായം ചോദിച്ചിരുന്നത്. കുട്ടി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണെന്നും മീനാക്ഷി കുറിപ്പിൽ വ്യക്തമാക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് മീനാക്ഷിയുടെ കുറിപ്പ് ഷെയർ ചെയ്തത്. ഇപ്പോൾ കുഞ്ഞിനാവശ്യമായ ചികിത്സാ ധനസഹായം എത്തിയതായി അറിയിക്കുകയാണ് മീനാക്ഷി. ഇനി പൈസ അയക്കേണ്ടതില്ലെന്നും പ്രാർത്ഥനകൾ ആണ് വേണ്ടതെന്നും മീനാക്ഷി പറയുന്നു.  

മീനാക്ഷിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഞാനൊരു കുഞ്ഞിൻ്റെ ചികിത്സയുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു.. ആവശ്യമുള്ള പൈസ ആയിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും അറിയാൻ കഴിഞ്ഞത്.. അതു കൊണ്ട് ഞാൻ പറഞ്ഞത് പ്രകാരം.., ഇനി പൈസ അയക്കേണ്ടതില്ല ... ( അത് കൊണ്ട് കൂടി മുൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു ) ഈ കാര്യത്തിൽ ഒത്തു ചേർന്ന എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ...കുഞ്ഞ് ഇപ്പഴും ചികിത്സയിൽ തന്നെയാണ് ടെസ്റ്റുകളും മറ്റും നടക്കുന്നു.. കാര്യമായ വിത്യാസങ്ങളൊന്നുമില്ല എന്നു പറയേണ്ടിരിക്കുന്നു... എല്ലാവരും പ്രാർത്ഥിക്കുമല്ലോ...