Monday 04 June 2018 10:54 AM IST

ഡബ്ല്യുസിസിയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി നമിത പ്രമോദ് ‍

V.G. Nakul

Sub- Editor

namitha-pramod-june ഫോട്ടോ: ശ്യാം ബാബു

വിവാദങ്ങളോ വിവാദനായകന്‍റെ കൂടെയുള്ള അഭിനയമോ സോഷ്യല്‍മീഡിയയില്‍ പറന്നുകളിക്കുന്ന ട്രോളുകളോ ഒന്നും നമിത പ്രമോദിനു പ്രശ്നമല്ല. ‘ഇതൊക്കെ അത്ര വലിയ കാര്യമാേണാ... െഎ േഡാണ്ട് െകയര്‍. ഞാൻ വളരെ പ്രാക്ടിക്കലാണ്.’ പതിവു ചിരിയോടെ നമിത പറഞ്ഞുതുടങ്ങുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനാണെന്നും നമിത പറയുന്നു. ’വനിത’യ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ’വിമണ്‍ ഇന്‍ സിനിമാ കളക്ടീവി’ല്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്നും നമിത പറയുന്നു; "അതിലൊന്നും ഞാനില്ല. എങ്കിലും ശരിയെന്നു തോന്നിയാൽ യോജിക്കും. സിനിമയിലും പൊതുവേ സുഹൃത്തുക്കൾ കു റവാണ്. കഴിവുണ്ടെങ്കിൽ അവസരങ്ങൾ വരും, ആളുകൾക്ക് ഇഷ്ടമാകും. ഇല്ലെങ്കിൽ ഇല്ല. അത്ര തന്നെ. ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയിൽ കയറ്റുമ്പോഴാണ് അഹങ്കാരവും അസൂയയും സമ്മർദ്ദവുമൊക്കെയുണ്ടാകുന്നത്. അത് ഉള്ളിലുള്ള സകല നന്മകളേയും നശിപ്പിക്കും. ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാനുള്ള ജീവിതമല്ലേ. അതിൽ ശ്രദ്ധിക്കാം."

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...