Wednesday 03 April 2019 04:52 PM IST

‘അയ്യോ, പ്രഭുദേവ സർ വേണ്ടാ...’; സായ് പല്ലവിയെ ഭയപ്പെടുത്തിയ റൗഡി ബേബി സോങ്!

Shyama

Sub Editor

saipallavi321 ഫോട്ടോ: അപ്പോളോ ഫോക്സ്

"ഹേയ്... എൻ ഗോലി സോഡാവേ.. എൻ കറികൊഴമ്പേ... ഉൻ കുട്ടി പപ്പി നാൻ... ടേക് മീ.. ടേക് മീ..."- മാരി ടുവിലെ ഈ പാട്ട് പിറന്നുവീണതും ലോകം മുഴുവനുമുള്ള ഡാൻസ് പ്രേമികൾ കൈകളിൽ ക്യൂട്ട് കുട്ടി ഷൂ അണിഞ്ഞ് ചുവടുവയ്ക്കാൻ തുടങ്ങി. യൂട്യൂബിനെ ത്രസിപ്പിച്ച, മുന്നൂറ് മില്യൻ വ്യൂസിലേക്ക് ഓടിച്ചുകയറ്റിയ സൂപ്പർഹിറ്റ് പാട്ടിൽ ധനുഷിനൊപ്പം മൈഡിയർ മച്ചാ... നീ മനസ്സ് വച്ചാ... എന്നു പാടി തുള്ളിക്കളിച്ചത് നമ്മുടെ സ്വന്തം ‘മലർ’ സായ് പല്ലവിയാണ്. ‘ബോൺലെസ്സ് ബോഡി’ എന്നു തോന്നിക്കും വിധം അസാധാരണ മെയ്‌വഴക്കത്തോടെ.

പ്രേമത്തിൽ കണ്ട സായ് പല്ലവിയുടെ ഡാൻസ് ഒരു ഡാൻസേ ആയിരുന്നില്ല എന്ന വിധം നൃത്തം ചെയ്തു തകർത്തശേഷം സായ് ദാ, വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ഫഹദ് ഫാസിലിനൊപ്പം ‘അതിരന്‍’ എന്ന പുതിയ ചിത്രത്തിൽ വിടർന്ന കണ്ണുള്ള നായികയാകാൻ. ‘വനിത’യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.  

"റൗഡി ബേബി എന്ന പാട്ടിന്റെ കാര്യം എന്നോട് പറഞ്ഞപ്പോൾ തന്നെ ‘അയ്യോ, പ്രഭുദേവ സർ വേണ്ടാ’ എന്നാണ് ഞാൻ പറഞ്ഞത്.  അദ്ദേഹം കൊറിയോഗ്രഫി ചെയ്യുമ്പോൾ 100 തവണ വരെ സ്റ്റെപ് ചെയ്യിച്ച് കറക്ട് ചെയ്യിക്കുമെന്നൊക്കെ എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്, ഞാനാണേൽ ഒന്നാം തരം  മടിച്ചിയും. സെറ്റിലെത്തിയപ്പോ ഡാൻസേഴ്സെല്ലാം നിലത്തു കിടന്നൊക്കെ ഡാൻസ് ചെയ്യുന്നു. അപ്പോൾ ധനുഷിനോട് ചോദിച്ചു, ‘ഇത് നമ്മുടെ പാട്ടിനുവേണ്ടി അല്ലല്ലോ...ല്ലേ...’ ‘ഏയ്, അല്ല’ എന്ന് ധനുഷ്. 

പക്ഷേ, അൽപ നേരം കഴിഞ്ഞതും സംവിധായകൻ വന്നു പറയുന്നു, പ്രഭുദേവ സാറാണ് കൊറിയോഗ്രാഫറെന്ന്. അപ്പോൾ ധനുഷ് മെല്ലെ വന്ന് പറയുകയാണ് ‘ശരിക്കും അത് നമ്മുടെ പാട്ടിന്റെ സ്റ്റെപ്സാ’ണെന്ന്. ‘യൂ ചീറ്റർ’ എന്നൊക്കെ വിളിച്ച് ഞാൻ ധനുഷിനു പുറകെ... എന്നിട്ടെന്താ... മൂന്നു ദിവസമെടുത്തു ആ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ. മസിൽ  പെയ്നും, ബ്ലഡ് ക്ലോട്ടും ഒക്കെ വന്നിരുന്നു മിക്കവർക്കും. എന്നാലും അവസാനം ടേയ്ക്ക് എടുത്തപ്പോ എല്ലാവരും തകർത്തു."- സായ് പല്ലവി പറയുന്നു. 

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...