Wednesday 08 July 2020 01:01 PM IST : By സ്വന്തം ലേഖകൻ

‘ചെറിയ തലവേദനയും തൊണ്ട വേദനയും; പരിശോധിച്ചപ്പോൾ കോവിഡ് പോസിറ്റീവ്’: രോഗം സ്ഥിരീകരിച്ച് സുമലത

sumahhfddd667

മലയാളത്തിന്റെ പ്രിയതാരവും എംപിയുമായ സുമലത അംബരീഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. തിങ്കളാഴ്ച സുമലത തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്. 

‘ശനിയാഴ്ച ചെറിയ തലവേദനയും തൊണ്ട വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്നാണ് പരിശോധന ഫലം ലഭിച്ചത്. അത് പോസിറ്റീവ് ആണ്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണു നിർദേശം. അതിനാൽ ഞാൻ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്.’- സുമലത ട്വിറ്ററിൽ കുറിച്ചു. 

ജോലിയുടെ ഭാഗമായി നിരവധി കോവിഡ് ഹോട്സ്പോട്ടുകൾ സന്ദർശിക്കേണ്ടി വന്നിട്ടുണ്ടെന്നും സുമലത വ്യക്തമാക്കി. കർണാടകയിലെ മാണ്ഡ്യ ലോക്സഭാംഗമാണ് സുമലത. ജനങ്ങളുടെ അനുഗ്രഹവും തന്റെ പ്രതിരോധശേഷിയും കൊണ്ട് എത്രയും പെട്ടെന്ന് രോഗമുക്തി നേടുമെന്നും സുമലത പറഞ്ഞു. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് പരിശോധന നടത്തണമെന്നും സുമലത അഭ്യർഥിച്ചു. 

Tags:
  • Spotlight