Saturday 24 November 2018 05:30 PM IST

ഒന്നും പറയാനില്ല! ആദത്തിന്റെ അഭിനയത്തുടക്കത്തിന് അവാർഡിന്റെ തിളക്കം, ടിനി ടോമിന്റെ വഴിയേ മകനും

Priyadharsini Priya

Sub Editor

adam-tiny-son

എറണാകുളം ജില്ലാ കലോത്സവമാണ് വേദി. ‘വാശി’ എന്ന നാടകമാണ് അവതരിപ്പിക്കുന്നത്. സദസ്സ് നിറഞ്ഞിരിക്കുന്നു. നാടകത്തിന് തിരശ്ശീല വീണപ്പോൾ എല്ലാവർക്കും പറയാനുണ്ടായിരുന്നത് ഒരു പയ്യന്റെ പെർഫോമൻസിനെക്കുറിച്ചു മാത്രം. കുറവനായും മീൻകാരനായും പാചകക്കാരനായുമൊക്കെ തിളങ്ങിയ അവന്റ പേര് ആദം. ഒന്നു കൂടി വിശദീകരിച്ചു പറഞ്ഞാൽ നടനും മിമിക്രി താരവുമായ ടിനി ടോമിന്റെ മകൻ. അച്ഛന്റെ വഴിയേ സിനിമയിലേക്കും സ്‌റ്റേജിലേക്കും എത്തിയ ആദമിന്റെ പ്രകടനം കണ്ട് ജഡ്ജസ് ഒന്നടങ്കം പറഞ്ഞുകാണും, ഒന്നും പറയാനില്ല! അതുകൊണ്ടാകും അവർ പ്രത്യേക പരാമർശത്തിലൂടെ അവന്റെ കഴിവിനെ അംഗീകരിച്ചത്.

കളമശ്ശേരി രാജഗിരി സ്‌കൂൾ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആദം. അഭിനയത്തിൽ മാത്രമല്ല, പഠിപ്പിലും ഒന്നാമതാണ് ഈ മിടുക്കൻ. മോണോആക്ട്  മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുള്ള ആദത്തിനു അച്ഛന്റെ പ്രധാന മേഖലയായ മിമിക്രിയോട് വലിയ താൽപ്പര്യമില്ല. സിനിമയെക്കുറിച്ചും നാടകത്തെ കുറിച്ചും ചോദിച്ചപ്പോൾ ആദത്തിനു ഒരുത്തരമേ ഉള്ളൂ, ഒരുപാട് സന്തോഷം, സന്തോഷം മാത്രം.  രഞ്ജിത്ത്- മോഹൻലാൽ ചിത്രം ഡ്രാമയിലൂടെ സിനിമയിലും എത്തി ആദം.

adam-tiny3

"ആദ്യ നാടകത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചതിൽ നല്ല സന്തോഷമുണ്ട്. സ്കിറ്റും മോണോ ആക്ടും ചെയ്ത പരിചയം വച്ചാണ് നാടകത്തിൽ അഭിനയിച്ചത്. നാടകത്തിന്റെ പ്രാക്ടീസ് സമയത്ത് അച്ഛനും കൂടെയുണ്ടായിരുന്നു. അതൊരു ധൈര്യമായി, എനിക്ക് കുറെ കാര്യങ്ങളൊക്കെ പറഞ്ഞുതന്നു. പക്ഷെ, മിമിക്രി ഞാൻ ഇതുവരെ ട്രൈ ചെയ്തിട്ടില്ല. മോണോ ആക്റ്റാണ് ഇഷ്ടം. അതിലാണെങ്കിൽ അഭിനയിക്കാനുള്ള സ്പേസ് കിട്ടും.

നമുക്കും ഒന്ന് പറഞ്ഞുകൂടേ 'അമേസിങ് മീ’ എന്ന്! അമൃതയുടെ സെൽഫ് മോട്ടിവേഷൻ ഏറ്റെടുത്ത് സൈബർ ലോകം

adam-tiny2

‘നാട്ടുകാരോട് പറയണം, സൗകര്യമുള്ളപ്പോൾ ഗർഭിണിയാകുമെന്ന്’; ഓർത്തു വയ്ക്കണം ഈ ഒമ്പത് കാര്യങ്ങൾ; കുറിപ്പ്

ആൺകുട്ടികൾ ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയാൽ എത്ര പെൺകുട്ടികൾ കുടുങ്ങുമെന്നറിയാം! മലയാളത്തിന്റെ ‘പരസ്യ അംബാസഡർ’ പറയുന്നു

സ്വന്തം ഇഷ്ടത്തിനാണ് അഭിനയം തിരഞ്ഞെടുത്തത്. അച്ഛൻ പ്രചോദനമായിട്ടുണ്ട് എന്നുമാത്രം. ’ഡ്രാമ’ സിനിമയിലും ഞാൻ അച്ഛനൊപ്പമാണ് അഭിനയിച്ചത്. പക്ഷെ, ലാലേട്ടന്റെ കൂടെ ഒരുമിച്ച് അഭിനയിക്കാൻ പറ്റിയില്ല. സിനിമയിൽ അങ്ങനെ പ്രത്യേക ഇഷ്ടങ്ങളൊന്നും ഇല്ല. എല്ലാ നടന്മാരെയും, അവരുടെ അഭിനയവുമൊക്കെ ഇഷ്ടമാണ്. സിനിമയിൽ അച്ഛനെ പോലെ കോമഡി ചെയ്യണമെന്നോ നായകനാവണമെന്നോ ആഗ്രഹമില്ല. നല്ല ക്യാരക്ടർ റോളുകൾ ചെയ്യാനാണ് ഇഷ്ടം."- ആദം പറയുന്നു.

adam-tiny4

മകന് ആദ്യമായി ലഭിച്ച അംഗീകാരത്തിന്റെ തിളക്കവും സന്തോഷവും ടിനിയുടെ വാക്കുകളിലും ഉണ്ടായിരുന്നു; 

"നാടകത്തിനു മുൻപ് നല്ലൊരു ആക്റ്റിങ് വർക്ക് ഷോപ്പ് അവന് കിട്ടിയിരുന്നു. കൊച്ചി ബിനാലെയുടെ സാരഥി ബോസ് കൃഷ്ണമാചാരിയുടെ സഹോദരൻ മോഹനകൃഷ്ണനാണ് കുട്ടികളെ പരിശീലിപ്പിച്ചത്. പ്രാക്ടീസ് പത്തു- പതിനഞ്ചു ദിവസത്തോളം ഉണ്ടായിരുന്നു. ചിലപ്പോൾ പ്രാക്ടീസ് കഴിഞ്ഞു രാത്രി പത്തു മണിയ്ക്കാണ് വീട്ടിൽ എത്തുക. എന്തായാലും കഷ്ടപ്പെട്ടതിനു പ്രതിഫലം കിട്ടി. ആദ്യത്തെ സ്റ്റേജ് പെർഫോമൻസിൽ തന്നെ ആദത്തിനു സ്‌പെഷ്യൽ ജൂറി അവാർഡ് കിട്ടിയതിൽ സന്തോഷം.

എന്നെപ്പോലെയല്ല, അവന് മിമിക്രിയോട് ഒരു താല്പര്യവുമില്ല. അഭിനയവും ഫിലിം എഡിറ്റിങ്ങുമാണ് ഇഷ്ടമേഖല. ഡ്രാമയുടെ ഷൂട്ടിങ്ങിനായി ഞങ്ങൾ ലണ്ടനിൽ പോയപ്പോൾ അവിടുത്തെ തിയറ്റർ കണ്ട ആവേശത്തിലായിരുന്നു അവൻ. ഇംഗ്ലീഷ് മൂവിയാണ് കൂടുതലും കാണുന്നത്. സിനിമയിലെ ടെക്നിക്കൽ വശങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും വലിയ താല്പര്യമാണ്.

അവന് സിനിമാ നടന്മാരോട് അമിതമായ ആരാധനയൊന്നുമില്ല. പേടിയില്ലാത്ത ഈ സ്വഭാവം കൊണ്ട് ’ഡ്രാമ’യിലെ സീൻ ഒറ്റ ടേക്കിൽ ഒക്കെയാക്കി. എന്റെയൊക്കെ പടം കണ്ടാൽ വെറുതെയിരിക്കും എന്നല്ലാതെ അഭിപ്രായമൊന്നും പറയില്ല. എനിക്കൊരു കൂട്ട് വരുന്നത് പോലെയാണ് അവന്റെ ഭാവം. എങ്കിലും തമാശ ഭയങ്കര ഇഷ്ടമാണ്. പക്ഷെ, അച്ഛന്റെ സിനിമ കണ്ട് നല്ല വാക്കൊന്നും പറയാറില്ല.

ഇപ്പോൾ അവന് സിനിമയിൽ നിന്ന് ധാരാളം അവസരം വരുന്നുണ്ട്. പക്ഷെ, പഠിപ്പ് കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ. അക്കാദമിക് ക്വാളിഫിക്കേഷൻ നിർബന്ധമാണ്. അതു കഴിഞ്ഞേ സിനിമയിലേക്ക് അവനെ കൊണ്ടുവരുകയുള്ളൂ. ഇനി നിർബന്ധമാണെങ്കിൽ, അവധിക്കാലത്ത് മാത്രം അഭിനയിപ്പിച്ചേക്കാമെന്ന് ഒരു ഇളവും കൊടുത്തിട്ടുണ്ട്."- മകന്റെ ഭാവിയെക്കുറിച്ച് പറയുമ്പോൾ ടിനിയുടെ വാക്കുകളിൽ അച്ഛന്റെ ഗൗരവം.

കുഞ്ഞനുജത്തിയുടെ നൂലുകെട്ടിന് കസവുസാരിയിൽ തിളങ്ങി മീനാക്ഷി! ചിത്രങ്ങൾ കാണാം

‘ഇരട്ടക്കുട്ടികളുടെ അച്ഛൻ’; ഭരതിന്റെ കുടുംബചിത്രങ്ങൾ കാണാം

ആസിഫ് അലിയെ വലച്ച് കുഞ്ഞ് ആദവും ഹയ മസ്റീനും


‘സംശയ രോഗവും സ്ട്രെസും പടിക്കു പുറത്തു വച്ചോളൂ’; സെക്സിൽ വില്ലനായെത്തുന്നത് ഈ പത്ത് സംഗതികൾ

’ഹെലികോപ്ടറിനെതിരെ തുടരെ അമ്പെയ്തു; നൂറടി ഉയരത്തിൽ വരെ അമ്പുകൾ എത്തി’; ദ്വീപിലെ അനുഭവം പങ്കുവച്ച് പ്രവീണ്‍ ഗൗർ