Thursday 18 July 2019 12:36 PM IST : By സ്വന്തം ലേഖകൻ

ഇനിയും വൈകേണ്ട; ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാര്‍ഡുകള്‍ ഓഗസ്റ്റ് 31ന് ശേഷം അസാധുവാകും!

aadhard-card-and-pan-card-photo

ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാര്‍ഡുകള്‍ ഓഗസ്റ്റ് 31ന് ശേഷം അസാധുവാകും. 22 കോടി പാൻ കാര്‍ഡുകള്‍ മാത്രമാണ് ഇപ്പോൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുളളതെന്നാണ് കണക്കുകൾ. ആകെ 40 കോടി പാൻ കാര്‍ഡുകളില്‍ 18 കോടിയോളം ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല.

ഓഗസ്റ്റ് 31 വരെ സമയമുണ്ട്, എന്നാൽ അതിനുശേഷവും ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം. WWW.INCOMETAXINDIAEFILING.GOV.IN  എന്ന വെബ്സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും പരസ്പരം ബന്ധിപ്പിക്കേണ്ടത്. ഇതുകൂടാതെ 567678, 56161 എന്നീ നമ്പറുകള്‍ വഴി എംഎംഎസ് മുഖേനയും ലിങ്ക് ചെയ്യാവുന്നതാണ്. 

അതേസമയം പാൻ കാർഡില്ലെങ്കിലും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. ആധാര്‍ മാത്രം ഉപയോഗിച്ച് റിട്ടേണ്‍ നല്‍കുമ്പോള്‍ സ്വമേധയാ പുതിയ പാന്‍ കാര്‍ഡ് ലഭിക്കും. ആദായ നികുതി വകുപ്പില്‍ റിട്ടേണ്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും പാൻ കാര്‍ഡ് അനുവദിക്കുക.

Tags:
  • Spotlight