Wednesday 25 April 2018 02:17 PM IST : By സ്വന്തം ലേഖകൻ

അച്ഛനെ വിളിച്ചുകൊണ്ടുള്ള കുഞ്ഞു ആദിയുടെ കരച്ചിൽ കരളലിയിക്കും! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ

adhidev001

"ഇത് ആദി. ഈ കുഞ്ഞിന് നമുക്ക് കഴിയുന്ന സഹായം ചെയ്യാൻ സാധിക്കണം. ഈ പോസ്റ്റ് നമ്മുടെ കുഞ്ഞിനുവേണ്ടി എന്ന രീതിയിൽ കാണാൻ കഴിയണം. ദയവായി എല്ലാവരും ഷെയർ ചെയ്യുക." എന്ന കുറിപ്പോടെ ഇന്നലെ ഫെയ്‌സ്ബുക്കിൽ വൈറലായ വിഡിയോ ആണിത്. വിഡിയോയിൽ കാണാൻ കഴിയുന്ന കുഞ്ഞു ആദിയുടെ കരച്ചിൽ ആരുടെയും നെഞ്ചുതകർക്കുന്നതാണ്. വേദന കൊണ്ട് പിടയുന്ന കുഞ്ഞ് അച്ഛാ എന്നുവിളിച്ച് കരയുന്നുണ്ട്.

കണ്ണൂരിൽ പ്രവർത്തിക്കുന്ന ടീം മുത്താച്ചിയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആദിദേവിന്റെ അച്ഛന് കൂലിപ്പണിയാണ്. ജനിച്ച് അഞ്ചാം ദിവസം മുതലാണ് ആദിദേവിന് ഈ രോഗം കണ്ടുതുടങ്ങിയതെന്ന് പറയുന്നു. പൊള്ളിയ പോലെയുള്ള മുറിവുകളാണ് കുട്ടിയുടെ ശരീരം മുഴുവനും. ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. കൊട്ടാരക്കരയിൽ ആയൂർവേദ ചികിത്സയിലാണ് ആദിയിപ്പോൾ. കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള ധനസഹായം അഭ്യർത്ഥിച്ചു കൊണ്ടാണ് ഫെയ്സ്ബുക് പോസ്റ്റ്. വിഡിയോ കാണാം;