Tuesday 20 April 2021 02:09 PM IST : By സ്വന്തം ലേഖകൻ

കാണാതായിട്ട് അഞ്ചു ദിവസം, തിരച്ചിലിനൊടുവിൽ കിട്ടിയത് മൃതദേഹങ്ങൾ; ചുരിദാറിന്റെ ഷാളിൽ ജീവിതം അവസാനിപ്പിച്ച് വിവേകും ശിവഗംഗയും

missingdeath

അടിമാലി മാങ്കടവിൽ നിന്നും കാണാതായ യുവതിയുടെയും യുവാവിന്റെയും മൃതദേഹം പാൽക്കുളം മേട്ടിൽ കണ്ടെത്തി. മരക്കൊമ്പിൽ പെൺകുട്ടിയുടെ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. അടിമാലി ഓടയ്ക്കാസിറ്റി മരോട്ടിമൂട്ടിൽ വിവേക് (21), മൂന്നുകണ്ടത്തിൽ ശിവ ഗംഗ (19) എന്നിവരാണ് മരിച്ചത്. അഞ്ചു ദിവസം മുൻപാണ് ഇവരെ കാണാതായത്.

വിവേക് അടിമാലിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനാണ്. ഇരിങ്ങാലക്കുടയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് ശിവഗംഗ. ഇവർ ഒരുമിച്ചു വന്ന ബൈക്ക് പാൽക്കുളം മേട്ടിൽ നിന്ന് ഏപ്രിൽ 14 ന് കണ്ടെത്തിയിരുന്നു. ഇടുക്കി ഡപ്യൂട്ടി റേഞ്ചർ ജോജി ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ വനംവകുപ്പ് വാച്ചർമാരാണ് ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ബൈക്കിരിക്കുന്ന സ്ഥലത്തു നിന്നും മുക്കാൽ കിലോമീറ്റർ ഉള്ളിലേക്കു മാറിയാണ് മൃതദേഹം കാണപ്പെട്ടത്. 

Tags:
  • Spotlight