Friday 06 December 2019 12:47 PM IST : By സ്വന്തം ലേഖകൻ

പഹയൻമാർക്ക് പാടത്ത് ജോലി വരമ്പത്ത് കൂലി! ബദ്ധപ്പാടുകൾ‌ ‘ഏറ്റുമുട്ടലിലൂടെ’ ഒഴിവായി; ഫെയ്സ്ബുക്ക് പോസ്റ്റ്

js

ഹൈദരാബാദിൽ, വെറ്റിനറി ഡോക്ടറെ തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മരണവാർത്തയും കേട്ടുകൊണ്ടാണ് സോഷ്യൽ മീഡിയ ഇന്ന് ഉറക്കമുണർ‌ന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ട അതേ സ്ഥലത്ത് തെളിവെടുക്കാനെത്തിച്ചപ്പോള്‍  പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചെന്നും ഇതെത്തുടര്‍ വെടിയുതിര്‍ക്കുക‌യായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പൊലീസുകാരിലൊരാളുടെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം.

രാജ്യം തലകുനിച്ച നിഷ്ഠൂരമായ സംഭവത്തിൽ നീതി നടപ്പിലായെന്ന് ഏവരും ഒരേ സ്വരത്തിൽ പറയുമ്പോൾ ശ്രദ്ധേയ കുറിപ്പ് പങ്കുവയ്ക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ. നിയമത്തിന്റെ നൂലാമാലാകൾക്കപ്പുറം അർഹമായ നീതി നടപ്പിലായെന്നാണ് ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഹൈദരാബാദിൽ, വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിച്ച നാലു പഹയന്മാരും പോലീസുമായുളള 'ഏറ്റുമുട്ടലിൽ' കൊല്ലപ്പെട്ടു.

അങ്ങനെ തെളിവെടുപ്പ്, രാസപരിശോധന, ജാമ്യഹർജി, വിചാരണ, അപ്പീൽ, പുനപരിശോധന ഹർജി, ദയാഹർജി, തെറ്റുതിരുത്തൽ ഹർജി.. ഇങ്ങനെ ഒരുപാട് ബദ്ധപ്പാടുകൾ ഒഴിവായി.

പാടത്ത് ജോലി
വരമ്പത്ത് കൂലി.