Thursday 04 June 2020 04:56 PM IST : By സ്വന്തം ലേഖകൻ

‘ഞാനിപ്പോഴും സൈസ് സീറോ മമ്മിയൊന്നും അല്ല... ബട്ട്‌..’; പ്രസവശേഷമുള്ള അമിതവണ്ണം കുറയ്ക്കാൻ ഫിറ്റ്നസ് സീക്രട്സ് പങ്കുവച്ച് കുറിപ്പ്

പ്രസവശേഷം അമിതവണ്ണവും ചാടിയ വയറും കാരണം ബുദ്ധിമുട്ടുന്നവരാണ് ഭൂരിഭാഗവും. പുറത്തുനിന്നുള്ള കളിയാക്കലുകള്‍ കൂടിയാകുമ്പോള്‍ പിന്നെ സങ്കടപ്പെടാന്‍ വേറെങ്ങും പോകേണ്ട. പ്രസവശേഷം അമിതവണ്ണം കുറച്ച അനുഭവം പങ്കുവയ്ക്കുകയാണ് ഡാർലിൻ ജോർജ് എന്ന യുവതി.

ഡാർലിൻ ജോർജ് പങ്കുവച്ച കുറിപ്പ് വായിക്കാം;

രാവിലെ തന്നെ കുറച്ചു inspiration വാരിക്കോരി തരാന്ന് വച്ചു. transformation story. 4 മാസം പ്രായമായ മോൾ ഉള്ള ഞാൻ vs രണ്ട് വയസുള്ള മോളും പത്തു മാസം പ്രായമായ മോനും ഉള്ള ഞാൻ. കല്യാണത്തിന് മുന്നേ സൈസ് സീറോ ഫിഗർ (ബൈ ദുബായ് ഞാനങ്ങനല്ലാരുന്നു.. ന്നാലും ) ആയിരുന്ന പലരും കല്യാണോം പ്രസവവും ഒക്കെ കഴിഞ്ഞു ബോൾ പോലെ ആവുന്നതൊക്കെ വളരെ സാധാരണം ആണ് ഗുയ്സ്‌!! അങ്ങനെ അല്ലാത്തവരും ഉണ്ടില്ല എന്നല്ല... (ഫാഗ്യവതികൾ )

ഒൻപതു മാസം കൊണ്ട് വീർത്തുവന്ന വയർ പ്രസവം കഴിഞ്ഞ് കുഞ്ഞു പുറത്തേക്ക് വരുമ്പളെ ചുരുങ്ങി പോകാത്തൊന്നും ഇല്ലന്നെ! (എന്ന് കരുതി ഒരിക്കലും പോവാതിരിക്കുവേം ഇല്ല കേട്ടോ... (chill sara chill). അതിന്റുടെ ആയുർവ്വേദം ആണെന്നും പറഞ്ഞു നെയ്യിൽ ഉണ്ടാക്കിയ ലേഹ്യവും പ്രസവ രക്ഷയും (വീണ്ടും ഞാൻ അതിൽ ഇല്ല കേട്ടോ.. എന്നാലും ) എല്ലാം കൂടെ ജഗപൊക... ഇതൊക്കെ കഴിമ്പോ പെണ്ണ് ബലൂൺ വീർത്തപോലെ ആവും... അതോണ്ട് ദയവ് ചെയ്തു പ്രഗ്നന്റ് അയോരെയും പ്രസവം കഴിഞ്ഞവരെയും കാണുമ്പോ അയ്യോ നിനക്കിതെന്ത് പറ്റി എന്ന് ചോദിക്കാതിരിക്കൂ... please..

തദവസരത്തിൽ പ്രസവം കഴിഞ്ഞ് നിന്നെ ഒന്ന് കാണേണം കേട്ടോ എന്ന് പറഞ്ഞുപോയ ആ പഴേ കൂട്ടുകാരിയെ പ്രത്യേകം സ്മരിക്കുന്നു!! (പെണ്ണിന്റ ശത്രു പെണ്ണ് തന്നെ... അതേന്നേ)

നബി : ഞാനിപ്പളും സൈസ് സീറോ മമ്മി ഒന്നും അല്ല... ബട്ട്‌.. അടുത്തിടെ എടുത്ത കുറച്ചു ഫോട്ടോസ് വാട്സാപ്പിൽ പോസ്റ്റിയപ്പോൾ എന്നെപ്പോലുള്ള കുറച്ചു അമ്മമാർ എന്റെ മാറ്റത്തിന്റെ പിന്നിലെ രഹസ്യം ചോയ്ച്ചാരുന്നു... എന്നാപ്പിന്നെ ആർക്കേലും മോട്ടിവേഷൻ ആട്ടേന്നു കരുതി ഒരു വിഡിയോ കൂടെ പോസ്റ്റി... ദപ്പൊ ഇത് എഫ്ബിയിൽ എഴുതിക്കൂടെ എന്ന് നമ്മടെ ഒരു ചങ്ക്! ആയിക്കോട്ടേന്നു വച്ചു...

പിന്നെ എന്റെ ഫിറ്റ്നസ് സീക്രട്സ് :

1) ഫയങ്കര ആഗ്രഹം (തടിയും വയറും കുറയ്ക്കാൻ )

2) ആരും motivate ചെയ്യാനില്ലാഞ്ഞോണ്ട് ഞാൻ തന്നെ എന്നെ motivate ചെയ്തോണ്ടിരുന്നു. (ഞാനാരാ മോൾ )

3) പറ്റുന്ന ദിവസങ്ങളിൽ ഒക്കെ 10 മിനുറ്റ് എങ്കിലും exercise (നോട് ദി പായിന്റ് )

4 )ചുമ്മാ വെള്ളം കുടിച്ചോണ്ടിരിക്കും (നല്ലതാ )

5) നോ സ്പെഷ്യൽ diet (വേറൊന്നും കൊണ്ടല്ല.. ബ്രെസ്റ് ഫീഡിങ് മോം ആണേ... അമ്മ തടി കുറച്ച വഴിയിൽ കുഞ്ഞിന് കിട്ടേണ്ടത് മുടക്കാൻ പാടില്ലല്ലോ ). ബട്ട്‌ പണ്ടേ ഷുഗർ /സ്വീറ്റ്‌സ് ഒന്നും കഴിക്കാറില്ല(ചോറ് കഴിക്കാതിരിക്കാൻ എന്നെക്കൊണ്ട് പറ്റത്തും ഇല്ല )

6) ആറു മാസം കുഞ്ഞിന് exclusive ബ്രസ്റ്റ് ഫീഡിങ്. (വേറെ ഒരു തുള്ളി വെള്ളം പോലും കൊടുത്തിട്ടില്ല ) ഇപ്പോളും മറ്റു ആഹാര സാധനങ്ങളോടൊപ്പം ബ്രസ്റ്റ് മിൽക്ക് തന്നെ കൊടുക്കുന്നു

അപ്പൊ ഇതാണ് നമ്മടെ കഥ.. ആർക്കേലും ഉപകാരപ്പെടുന്നെങ്കിൽ അവട്ടെന്നെ... ചുമ്മാ ചിൽ ബ്രോ !! പിന്നെ കട്ടക്ക് കൂടെ നിന്ന എന്റെ കെട്ടിയോനും ഇതേതാ ഷേപ്പ് എന്ന് എന്നെക്കണ്ടു ഞാൻ തന്നെ ചോയ്ച്ച കാലത്തും അമ്മ സുന്ദരി എന്ന് വിളിച്ച എന്റെ അപ്പുക്കുട്ടനും Norah Elizabeth Renjan : 'Appu' daru പൊളിച്ചുട്ടോ എന്ന് വെറുത പറഞ്ഞോണ്ടിരുന്ന ആ 'മൂന്ന് ചങ്കുകൾക്കും', വെറുതെ wow എന്ന് പറഞ്ഞു നമ്മളെ ഉത്സാഹത്തിന്റെ നെറുകയിൽ കേറ്റി നിർത്തിയിരുന്ന അനിയത്തി Ancy Maria യെയും പിന്നെ എന്റെ secret ഫിറ്റ്നസ് പാട്ണറെയും (സീക്രെട് ആയിത്തന്നെ ഇരിക്കട്ടെ... ല്ലേ ചങ്കെ ) വെറുതെ അനുസ്മരിച്ചു കൊണ്ട് നിർത്തട്ടെ, നന്ദി.. നമസ്കാരം...

Tags:
  • Spotlight
  • Social Media Viral