Friday 16 February 2018 10:37 AM IST

‘മറക്കാനാകില്ല ആ ദിവസത്തെ വേദനകൾ...’ മന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാര്യ ആദ്യമായി ഉള്ളുതുറക്കുന്നു

Roopa Thayabji

Sub Editor

mks-wife1 ഫോട്ടോ: ബേസിൽ

വിവാദവും രാജിയും കേസുമൊക്കെ അവസാനിച്ച് മന്ത്രിപദത്തിലേക്ക് തിരികെയെത്തിയ സാഹചര്യത്തിൽ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാര്യ അനിത കൃഷ്ണൻ ആദ്യമായി ഒരു മാധ്യമത്തോടു താനനുഭവിച്ച വേദനകൾ തുറന്നുപറയുന്നു. 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങളെ കുറിച്ച് അനിത കൃഷ്ണൻ പ്രതികരിച്ചത്.

‘‘വിവാദവും രാജിയും കേസുമൊക്കെയായി കടന്നുപോയ പത്തു മാസത്തെ നോവ് ചിന്തിക്കാനാകില്ല. വേദനകൾ പങ്കുവയ്ക്കാനുമാകില്ല. ആ സംഭവത്തോടെ രാഷ്ട്രീയം കുടുംബത്തിലേക്ക് കയറിവന്നു. അന്നുവരെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോൾ ചിലരെങ്കിലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കും. മറ്റു ചിലർ എല്ലാമുപേക്ഷിച്ച് മൗനത്തിന്റെ കൂട്ടിലൊതുങ്ങും. ഇതൊന്നുമല്ലാത്തവരെ സമൂഹം അകറ്റിനിർത്തും. ഈ സംഭവം അദ്ദേഹത്തെ എങ്ങനെ ബാധിക്കും എന്നതായിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നത്. അപ്പോഴെല്ലാം കരുത്തായത് ദൈവവിശ്വാസവും പ്രാർഥനയുടെ കരുത്തുമാണ്. ഇപ്പോൾ എല്ലാം ശുഭമായി, സന്തോഷം.’’ അനിത പറയുന്നു.

mks-wife2

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം 'വനിത'യിൽ വായിക്കാം