Friday 29 November 2019 03:30 PM IST : By സ്വന്തം ലേഖകൻ

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം! അഭിമാന നേട്ടവുമായി വീണ്ടും മലയാളം

akkitham-new

മലയാളത്തിന്റെ പ്രിയ കവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അക്കിത്തത്തിന് പുരസ്കാരം. ജ്ഞാനപീഠപുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അദ്ദേഹം.

ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ്, മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദർശനം, കുതിർന്ന മണ്ണ്, ധർമ സൂര്യൻ, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവർത്തനം (ലേഖനസമാഹാരം) എന്നിവ പ്രധാന കൃതികളാണ്.

പത്മശ്രീ, കേരള– കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, ഓഴക്കുഴൽ അവാർഡ്, വയലാർ അവാർഡ്‌ എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2008ൽ കേരള സർക്കാർ എഴുത്തച്ഛൻ പുരസ്‌കാരം നൽകി ആദരിച്ചു.

പാലക്കാട്‌ ജില്ലയിൽ കുമരനെല്ലൂരില്‍ ജനിച്ച അക്കിത്തം 1956 മുതൽ കോഴിക്കോട്‌ ആകാശവാണിയിൽ ജീവനക്കാരനായിരുന്നു.