Monday 16 November 2020 01:04 PM IST : By സ്വന്തം ലേഖകൻ

മൃതദേഹങ്ങൾ ചടയമംഗലത്തെ വിദ്യാർത്ഥികളുടേത്; കാണാതായത് ശനിയാഴ്ച

kollam-suicide

ആലപ്പുഴയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കൊല്ലത്തുനിന്ന് കാണാതായ വിദ്യാര്‍ഥിനികളുടേതെന്ന് തിരിച്ചറിഞ്ഞു. അറയ്ക്കല്‍ സ്വദേശിനി അമൃത , ആയൂര്‍ സ്വദേശിനി ആര്യ ജി.അശോക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചടയമംഗലത്തുനിന്ന് മൂന്നുദിവസം മുന്‍പാണ് ഇരുവരേയും കാണാതായത്.

ആലപ്പുഴ പൂച്ചാക്കൽ ഓടുപുഴ ഭാഗത്തു നിന്നും പെരുമ്പളത്തു നിന്നുമാണു മൃതദേഹങ്ങൾ ഇന്നു രാവിലെ കണ്ടെത്തിയത്.ഇടയം അനിവിലാസത്തിൽ അനി ശിവദാസന്റെ മകൾ അമൃത അനി (21), ആയുർ നീറായിക്കോട് അഞ്ജു ഭവനിൽ അശോക് കുമാറിന്റെ മകൾ ആര്യ ജി.അശോക് (21) എന്നിവരാണ് മരിച്ചത്. ഇരുവരും 13ന് രാവിലെ 10നാണ് വീട്ടിൽ നിന്നും പോയത്.

ശനിയാഴ്ച രാത്രി 7.45നാണ് ഇരുവരും ആറ്റിലേക്ക് ചാടിയത്. ഇന്നലെ മുഴുവൻ അഗ്നിരക്ഷാസേനയുടെ സ്കൂബാടീം പ്രദേശത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായില്ല. ചടയമംഗലത്ത് നിന്നു കാണാതായ പെൺകുട്ടികളാണ് ഇതെന്നു പൊലീസ് പറയുന്നു.

കൊല്ലം ചടയമംഗലത്ത് നിന്ന് കാണാതായ പെൺകുട്ടികൾ വൈക്കത്ത് മൂവാറ്റുപുഴ ആറ്റിലേക്ക് ചാടിയതായി കഴിഞ്ഞ ദിവസം പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. പ്രദേശത്ത് സ്ഥലത്ത് ഫയർഫോഴ്സ് എത്തി തെരച്ചിലും നടത്തി.

വൈക്കത്ത് മൂവാറ്റുപുഴ ആറ്റിലേക്ക് ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് രണ്ട് പെൺകുട്ടികൾ ചാടുന്നത് നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് ചെരുപ്പുകൾ കണ്ടെടുത്തു. ഇത് രണ്ട് ദിവസം മുൻപ് കൊല്ലം ചടയമംഗലം സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായ പെൺകുട്ടികളുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ ഫയർ ഫോഴ്സും പൊലീസും സംയുക്തമായി ആറ്റിൽ തിരച്ചിൽ ആരംഭിച്ചു.

കൊല്ലം അഞ്ചൽ ആയുർ സ്വദേശികളായ പെൺകുട്ടികളാണ് രണ്ട് ദിവസം മുൻപ് വീട് വിട്ട് ഇറങ്ങിയത്. കോളജിലേക്ക് പോയ പെൺകുട്ടികൾ പിന്നീട് തിരികെ എത്തിയില്ല. ബന്ധുക്കൽ നൽകിയ പരാതിയിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരവെയാണ് ആറ്റിലേക്ക് പെൺകുട്ടികൾ ചാടിയതായിട്ടുള്ള വിവരം വരുന്നത്. ദൃക്‌സാക്ഷികള്‍ പറഞ്ഞ പ്രകാരം കഴിഞ്ഞ 2 ദിവസവും തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും അറിയിച്ചു. പാലത്തിനു സമീപത്തുനിന്ന് ഒരു ചെരുപ്പും തൂവാലയും ലഭിച്ചിരുന്നു.