Thursday 07 February 2019 05:38 PM IST : By സ്വന്തം ലേഖകൻ

മൂന്നര മാസത്തിനിടെ മാല പൊട്ടിച്ചുണ്ടാക്കിയത് 12 ലക്ഷം! സിനിമാക്കഥകളെ വെല്ലും ചാലക്കുടിയിലെ സംഭവം

amal

തെറ്റില്ലാത്ത ഒരു സിനിമാക്കഥയുടെ സ്വഭാവമുണ്ട് ചാലക്കുടിയിലെ നാട്ടുമ്പുറങ്ങളെ കുറച്ചു കാലമായി ഭീതിയിലാഴ്ത്തിയ ഒരു മോഷണ പരമ്പരയ്ക്ക്.

കുറച്ചു ദിവസം മുൻപു വരെ ചാലക്കുടി നഗരത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ, പുറത്തിറങ്ങി നടക്കാന്‍ സ്ത്രീകള്‍ക്കു പേടിയായിരുന്നു. ഏതു നിമിഷവും ഹെൽമറ്റ് ധരിച്ച ഒരു ചെറുപ്പക്കാരൻ ബൈക്കിൽ പാഞ്ഞു വരാം, ഇടം കൈ നീട്ടി തങ്ങളുടെ മാലയും പൊട്ടിച്ച് വേഗത്തില്‍ പാഞ്ഞു പോകാം എന്നവർ ഭയന്നു. അതോടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ വരുന്ന യുവാക്കളെയെല്ലാം സ്ത്രീകൾ ഭയന്നു തുടങ്ങി. നാട്ടുകാർ ജാഗരൂഗരായി. കഴിഞ്ഞ മൂന്നര മാസത്തിനുള്ളില്‍ ഇരുപതിടത്താണ് ഇങ്ങനെ മാല പൊട്ടിക്കൽ നടന്നത്. ഇരകളിലധികവും ഒറ്റക്ക് നടന്നു പോകുന്ന സ്ത്രീകളും.

പൊലീസ് സ്റ്റേഷനിൽ മാല പൊട്ടിച്ചെന്ന പരാതികൾ നിറഞ്ഞു. ദിനം പ്രതി മോഷണം വ്യാപകമായതോടെ ഇടം കൈയൻ കള്ളനെത്തേടി പൊലീസിറങ്ങി. അവൻ പോയ വഴികളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരതി. ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ അതിലൊന്നും വണ്ടിയുടെ നമ്പര്‍ വ്യക്തമല്ല. ബൈക്കില്‍ ചില എക്സ്ട്രാ ഫിറ്റിങ്സുകള്‍ ഉണ്ടെന്നതു മാത്രമായിരുന്നു ഏക സൂചന. എന്തായാലും കള്ളനെ പിടിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു പൊലീസ് സംഘം.

‘ദേഹം മുഴുവൻ കടിച്ചു മുറിച്ചു, സഹികെട്ടാണ് അന്നങ്ങനെ പ്രതികരിച്ചത്’; തുറന്നു പറഞ്ഞ് ഹരിയുടെ ഭാര്യ

‘സൂപ്പർഹീറോയുടെ വരവും കാത്ത് കാൻസർ വാർഡിലിരിപ്പാണവൻ; കുഞ്ഞ് ആരവ് കൈനീട്ടുകയാണ്, കനിവിനായി

‘നിയമോൾക്ക് ഒന്നും കേൾക്കാൻ വയ്യ, കരച്ചിലാണ് ആ ബാഗ് തിരികെയെത്തിക്കൂ’; കണ്ണീരോടെ യാചിക്കുകയാണ് ഈ അച്ഛൻ | നിയശ്രീ

‘ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോഴും എന്നെ പറ്റിച്ചേർന്ന് അവളുണ്ടാകും’! ഇതാണ് പമയുടെ അമുദവൻ: പോസ്റ്റ് വൈറൽ

അങ്ങനെ, മുൻപ് സമാന കേസുകളില്‍ അറസ്റ്റിലായവരെ അന്വേഷിച്ചു. എന്നാല്‍ അവരൊന്നും സംഭവ സമയത്ത് ചാലക്കുടി മേഖലയില്‍ ഇല്ല. ദൃശ്യങ്ങളില്‍ കണ്ട അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്പറുകള്‍ ശേഖരിച്ചു. അമ്പതോളം ബൈക്കുകള്‍. ഇതില്‍ നിന്നു സംശയമുള്ള എട്ടു ബൈക്കുകള്‍ പോലീസ് പ്രത്യേകം നിരീക്ഷിച്ചെങ്കിലും അതിനിടയിലും മാലപൊട്ടിക്കല്‍ തകൃതിയായി തുടര്‍ന്നുകൊണ്ടേയിരുന്നു.

അതോടെ പൊലീസ് കളം മാറ്റി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു തുടർന്നുള്ള തിരച്ചിൽ. മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ പൊലീസ് നിരീക്ഷിച്ചു. സംഭവ സമയത്തും അതിനു ശേഷവും സജീവമായ ഫോണുകള്‍ പ്രത്യേകം തിരഞ്ഞെടുത്തു. അതിൽ യുവാക്കളുടെത് തരം തിരിച്ചെടുത്തു. ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചതിൽ നിന്നാണ് അതില്‍ കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെതിയതും സംഭവം വഴിത്തിരിവിലെത്തിയതും. അമലിന്റെ ഫോട്ടോയുമായി പോലീസ് സംഘം സ്വര്‍ണ പണയമെടുക്കുന്ന സ്ഥാപനത്തില്‍ എത്തിയപ്പോൾ ഇയാൾ ആറ് മാലകള്‍ അവിടെ പണയപ്പെടുത്തിയിട്ടുള്ളതായി സ്ഥിരീകരിച്ചു.

‘മേളലഹരിയിൽ മതിമറന്നു;’ ആളെ കിട്ടി, പൂരലഹരിയിൽ നിറഞ്ഞാടിയ പെൺകുട്ടി ഇതാ ഇവിടെയുണ്ട്

‘തൂ മേരാ ഹീറോ നമ്പർ വണ്‍’; വിവാഹ വേദിയെ ഹരംകൊള്ളിച്ച കിടിലൻ നൃത്തം; വൈറൽ വി‍ഡിയോ

അതോടെ അമലിനെ കസ്റ്റഡിയിലെടുത്തു. പക്ഷേ അയാൾ കുറ്റങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. അപ്പോഴും മാലകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു മാത്രം കൃത്യമായ ഉത്തരം ലഭിച്ചില്ല.

അതോടെ പൊലീസ് അമലിന്റെ കുടുംബ പശ്ചാത്തലം തിരഞ്ഞു. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍, സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബം. പത്ര വിതരണമാണ് അമലിന്റെ ജോലി. പ്ലസ്ടുവാണ് വിദ്യാഭ്യാസയോഗ്യത. എന്നാൽ അതിൽ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല ആ ചെറുപ്പക്കാരനുണ്ടായിരുന്നത്. പൊലീസ് തെളിവുകളും കണക്കുകളും നിരത്തിയപ്പോൾ പ്രതിക്ക് ഉത്തരം മുട്ടി, കുറ്റം സമ്മതിച്ചു.

തുടർന്ന് അമൽ പറഞ്ഞ കാര്യങ്ങള്‍ കേട്ട് പൊലീസ് പോലും ഞെട്ടി. സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. അതിനാൽ ഇടം കൈയ്ക്കു നല്ല കരുത്തും വഴക്കവുമുണ്ട്. അതിനാൽ മാല പൊട്ടിച്ചതും ഇടം കൈയാൽ തന്നെ. കട്ടുണ്ടാക്കിയ പണമൊക്കെ ധൂര്‍ത്തടിച്ചത് കേരളത്തിനു പുറത്തെ സുഖവാസ കേന്ദ്രങ്ങളില്‍. സുഹൃത്തുക്കളേയും ഒപ്പം വിളിച്ചായിരുന്നു എല്ലാ യാത്രകളും.

മുൻപൊക്കെ അയല്‍പക്കത്തെ വീടുകളില്‍ സ്ഥിരമായി സിഎഫ്എല്‍ ബള്‍ബുകള്‍ മോഷണം പോകുമായിരുന്നു. അതിലെ പ്രതി അമലാണെന്ന് അയല്‍ക്കാര്‍ പരാതി പറയുമായിരുന്നു. അതോടെ അതു വിട്ട്, മാല മോഷണം തുടങ്ങി. വരുമാനം ഉയര്‍ന്നു. മൂന്നര മാസത്തിനിടെ മോഷണത്തിൽ നിന്നുള്ള അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപയാണത്രേ. പണയപ്പെടുത്തിയ പതിനാലു മാലകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.