Friday 30 April 2021 01:01 PM IST

'പിസിഒഡിയാണെന്നു പറഞ്ഞ് മാസങ്ങളോളം ഗുളിക തീറ്റിക്കാന്‍ നോക്കി, ഐവിഎഫും മുന്നിലേക്കിട്ടു തന്നു': പൈസതട്ടുന്ന കൂട്ടങ്ങള്‍: അനുഭവം

Binsha Muhammed

ambili-albin

ഒരു ജന്മത്തിന്റെ സാഫല്യമാണ്, പ്രാര്‍ത്ഥനയാണ് മാതൃത്വം. അതിനായി നേര്‍ച്ചയും വഴിപാടുകളുമായി കാത്തിരിക്കുന്ന എത്രയോ പേര്‍. കുഞ്ഞിക്കാലടികള്‍ക്ക് കാതോര്‍ത്ത് ആശുപത്രി വരാന്തകളില്‍ കയറിയിറങ്ങുന്നവരും കുറവല്ല. പക്ഷേ കണ്‍മണിക്കായുള്ള കാത്തിരിപ്പിനെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഇല്ലാത്ത രോഗത്തിന്റെ പേരു പറഞ്ഞ് വേണ്ടാത്ത ടെസ്റ്റ് എടുപ്പിച്ച് മരുന്നിലേക്കും മന്ത്രത്തിലേക്കും തള്ളിവിടുന്ന എത്രയോ ചതിക്കുഴികള്‍. വനിത ഓണ്‍ലൈന്‍ പങ്കുവച്ച അത്തരമൊരു അനുഭവ കുറിപ്പിന്റെ ചുവടെയാണ് അമ്മമാര്‍ ആ വേദന പങ്കിട്ടത്. അമ്മയാകാനുള്ള ആഗ്രഹത്തെ പണത്തിന്റെ തുലാസുകൊണ്ട് അളന്ന് ചതിയിലേക്ക് തള്ളിവിടുന്ന കച്ചവട സ്ഥാപനങ്ങള്‍...

അമ്പിളി ആല്‍ബിന്‍ എന്ന അമ്മയുടെ കഥയും വിഭിന്നമല്ല. കുഞ്ഞിക്കാലിനായി കൊതിച്ച അവര്‍ക്കു മുന്നില്‍ പതിയിരുന്നത് ചതിക്കുഴിയായിരുന്നു. വനിത ഓണ്‍ലൈനുമായി പങ്കുവച്ച അമ്പിളിയുടെ അനുഭവം ഇങ്ങനെ:

വിശേഷമൊന്നും ആയില്ലേ...

കല്യാണം കഴിഞ്ഞു മൂന്നാം മാസം മുതൽ ഞാൻ ഈ ചോദ്യം കേള്‍ക്കുന്നതാ.  കുഞ്ഞു വേണ്ടേ പ്രായം കൂടി വരുവാ എന്നൊക്കെ ഉള്ള പറച്ചിൽ ഇതിൽ ഏറ്റവും കോമഡി ഞാൻ ഒരു pcod പേഷ്യന്റ് ആയിരുന്നു. ഇക്കാര്യം  ഈ നാട്ടുകാർ തെണ്ടികൾക്കും കുടുംബങ്ങള്‍ക്കും അറിയാം എന്നുള്ളത് ആരുന്നു. ഞാൻ ചികിത്സയില്‍  ണെന്ന് അറിഞ്ഞിട്ട് പോലും ഈമ്മാതിരി ചോദ്യത്തിൽ നിന്ന് ഒരു മോചനം ഇല്ലായിരുന്നു...

ഇതിനിടയ്ക്ക് വേറെ ഒരു ട്വിസ്റ്റ്‌ നടന്നത് ഞാൻ കല്യാണത്തിന്ന് മുൻപ് pcod ട്രീറ്റ്മെന്റ് ചെയ്ത ഒരു ഹോസ്പിറ്റൽ ഉണ്ടാരുന്നു ഞങ്ങളുടെ നാട്ടിൽ  ആണു ഹോസ്പിറ്റൽ ഉള്ളത്. ഇവിടുത്തെ മരുന്നൊക്കെ കഴിച്ചു ആകപ്പാടെ വട്ടായ അവസ്ഥ ആയി.. കല്യാണം കഴിഞ്ഞപ്പോൾ ഞങ്ങള്‍ ഈ ഹോസ്പിറ്റലിൽ പിന്നെയും ചെന്നു.

അപ്പോളാണ് എനിക്ക് ശരിക്കും സങ്കടം തോന്നിയത് എന്റെ ടെസ്റ്റ്‌ എല്ലാം കഴിഞ്ഞപ്പോൾ ആ നല്ലവൻ ആയ ഡോക്ടർ പറഞ്ഞു എനിക്ക് കുട്ടികൾ ഉണ്ടാവില്ല ഇനി ഉണ്ടാവണേൽ ലാപ്രോ ചെയ്യണം എന്നിട്ടും ഉണ്ടായില്ലേൽ ivf ചെയാം എന്ന്...

ഞാനും ആൽബിയും അവിടെ ഇരുന്ന് വിളിക്കാത്ത ഈശ്വരൻമാരില്ല.. എന്നിട്ട് ആ ഡോക്ടർ 3000 രൂപ വരുന്ന കുറെ ഗുളികകളും തന്നു വിട്ടു കുട്ടികൾ ഉണ്ടാവില്ലെന്ന് പറഞ്ഞിട്ട് എന്ത് തേങ്ങയ്ക്ക് ആണ് ഗുളിക തിന്നുന്നത് എന്നോർത്തു ഞാൻ അത് എടുത്തു കളഞ്ഞു.. 1മാസം കടന്നു പോയി സാധാരണ പീരിയഡ്‌സ് എല്ലാ മാസവും ഇല്ലാത്ത കൊണ്ടു ഞാൻ എനിക്ക് പീരിയഡ്‌സ് ആകാത്തത് മൈൻഡ് ചെയ്തില്ല 2 മാസം ഇങ്ങനെ കടന്നു പോയി പെട്ടന്നാണ് ഒരു ഉൾവിളി ഒന്നു ടെസ്റ്റ്‌ ചെയ്ത് നോക്കിയാലോ ഇനി അഥവാ ലോട്ടറി അടിച്ചാലോ എന്നോർത്തു കെട്ടിയോനെ കൊണ്ടു ഒരു പ്രഗനെൻസി കാർഡ് വാങ്ങിപ്പിച്ചു നോക്കി അപ്പോൾ അതാ രണ്ടു പിങ്ക് line എനിക്ക് വിസ്വാസിക്കാൻ വയ്യ..

ലാബിൽ പോയി ഒന്നൂടി നോക്കി അതെ ഞാൻ പ്രഗനന്റ ആണു... ഒരു ivf ഉം ചെയ്യാതെ എനിക്ക് വിശേഷം ഉണ്ടായി ആ ഡോക്ടറേ കാണാൻ ഞാൻ പോവുന്നുണ്ട് 7 മാസം കൂടി കഴിഞ്ഞിട്ട്..പൈസ തട്ടാൻ മാത്രമേ ഇതുപോലെ കുറെ എണ്ണം ഉണ്ട് എന്റെ പൊന്ന് പെണ്ണുങ്ങളെ ആരുടേം വാക്ക് കേൾക്കാൻ പോയേക്കല്ലേ അനുഭവം ആണ്.