Saturday 02 February 2019 05:11 PM IST : By സ്വന്തം ലേഖകൻ

സോപ്പ് കുമിള തണുത്തുറയുന്നത് കണ്ടിട്ടിട്ടുണ്ടോ? തിളച്ച വെള്ളം ആകാശത്തേക്ക് ഒഴിച്ചാല്‍ എന്തു സംഭവിക്കും? വൈറലായി അമേരിക്കൻ ദൃശ്യങ്ങൾ!

america-coldv

ധ്രുവക്കാറ്റില്‍ തണുത്തുറഞ്ഞ മധ്യപടിഞ്ഞാറന്‍ അമേരിക്കയില്‍ ബുധനാഴ്ച രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന താപനില. ഉത്തരധ്രുവത്തിലെ അന്തരീക്ഷത്തില്‍ ചുറ്റിത്തിരിയുന്ന പോളാര്‍ വോര്‍ടെക്‌സ് എന്ന കാറ്റ് ദിശ തെറ്റിയടിക്കാന്‍ തുടങ്ങിയതോടെയാണ് വിവിധ അമേരിക്കന്‍ നഗരങ്ങള്‍ കടുത്ത മഞ്ഞിന്റെ പിടിയില്‍ അമര്‍ന്നത്. ചില ഭാഗങ്ങളില്‍ മൈനസ് 29 ഡിഗ്രി സെൽഷ്യസ് വരെയായി തണുപ്പ്.

അമേരിക്കയിൽ നിന്നുള്ള കൊടും ശൈത്യത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീടിനുള്ളില്‍ മഞ്ഞു രൂപപ്പെട്ടതു മുതല്‍ യുവതിയുടെ തലമുടി തണുത്തുറഞ്ഞു മുകളിലേക്ക് പൊങ്ങിയതും തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുമ്പോള്‍ മഞ്ഞായി മാറുന്നതും ഒരു സോപ്പ് കുമിള നിമിഷങ്ങൾക്കുള്ളിൽ തണുത്തുറയുന്നതുമായ നിരവധി രസകരമായ വിഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. 

1.

2.

3.

4.