Saturday 10 November 2018 03:54 PM IST : By സ്വന്തം ലേഖകൻ

രണ്ടു മക്കളുടെയും ജനനം ഐവിഎഫ് ചികിത്സ വഴി; ‘വേദനാനുഭവം’ വെളിപ്പെടുത്തി മിഷേൽ ഒബാമ

151392862

ലോകം മുഴുവൻ അംഗീകരിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് മുൻ അമേരിക്കൻ പ്രഥമ വനിത മിഷേൽ ഒബാമ. മിഷേലിന്റെ വാക്കുകളും നിലപാടുകളും ഗൗരവത്തോടെയാണ് ലോകം നോക്കി കാണുന്നത്. ഇപ്പോൾ പുതിയൊരു വെളിപ്പെടുത്തലിലൂടെ അവര്‍ വീണ്ടും വാര്‍ത്താ തലക്കെട്ടുകളിലെത്തുന്നു. ദാമ്പത്യ ജീവിതത്തെപ്പറ്റിയും ഗർഭധാരണത്തെ സംബന്ധിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തുകയാണ് മിഷേൽ. തന്റെ മക്കളായ മലിയയെയും സാക്ഷയെയും  െഎവിഎഫ് വഴി ഗർഭം ധരിച്ചതാണന്ന് മിഷേൽ പറയുന്നു. ആ വേദന നിറ‍ഞ്ഞ നിമിഷത്തെ ഒാർത്തെടുക്കുന്നത് ഇങ്ങനെ;

michelle21

"എന്റെ ജീവിതത്തിലെ ഏറ്റവും ദുർഘടമായ കാലഘട്ടം ആയിരുന്നു അത്. 20 വർഷം മുന്‍പ് കുഞ്ഞിനെ ഗർഭത്തിൽ വച്ച് നഷ്ടപ്പെട്ടിരുന്നു. ഞാൻ തീർത്തും പരാജിതയായി തോന്നിയ നിമിഷം ആയിരുന്നു അത്. കാരണം ഗർഭം അലസലിനെക്കുറിച്ച് ഒന്നും അറിയാത്ത കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചെറുപ്പക്കാരികളായ അമ്മമാരോട് സംസാരിക്കേണ്ടതുണ്ടെന്ന് തോന്നി. മുപ്പത്തിനാലാം വയസ്സിൽ എനിക്കൊരു കാര്യം മനസ്സിലാക്കാൻ കഴിഞ്ഞു. ബയോളജിക്കൽ ക്ലോക്ക് ഒക്കെ ശരിയാണെന്ന് ബോധ്യം വന്നു. അണ്ഡോത്പാദനമൊക്കെ കുറഞ്ഞുകൊണ്ടിരിക്കുന്ന സമയമായതിനാൽ താൻ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുകയായിരുന്നു."- മിഷേൽ പറഞ്ഞു.

michelle23

സ്ത്രീ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാത്തതാണ് സ്ത്രീകൾ സ്ത്രീകളോടു ചെയ്യുന്ന ഏറ്റവും വലിയ തെറ്റെന്നും മിഷേൽ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ലോകം വാഴ്ത്തുന്ന ഞങ്ങളുടെ ദാമ്പത്യജീവിതം ഒരു ഘട്ടത്തിൽ കൈവിട്ട് പോകുന്ന അവസ്ഥയിൽ നിന്ന് തിരികെ കയറ്റിയത് കൗൺസിലിങ്ങ് ആണെന്നും മിഷേൽ തുറന്നു സമ്മതിക്കുന്നു. "അങ്ങനെ ഒരു വിള്ളൽ ഞങ്ങളുടെ ഇടയിൽ ഉണ്ടായത് കുഞ്ഞുങ്ങൾക്കായുള്ള ഐവിഎഫ് ചികിത്സയ്ക്കിടയാണ്. ആ സമയത്തായിരുന്നു എന്നെ ഒറ്റയ്ക്കാക്കി അദ്ദേഹം ഭരണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് ഞാൻ ഒറ്റയ്ക്കാണ് ഐവിഎഫ് ചികിത്സ നോക്കിയിരുന്നത്."- മിഷേൽ പറയുന്നു.