Tuesday 23 July 2019 09:38 AM IST : By സ്വന്തം ലേഖകൻ

പ്രണയത്തിൽ നിറഞ്ഞ് അവൻ അവന്റെ കൈപിടിച്ചു! അമിതും ആദിത്യയും വിവാഹിതരായി

mens-new

പ്രണയത്തിന്റെ നിറവിൽ കുടുംബാംഗങ്ങളുടെ ആശിർവാദത്തോടെ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ യുവാക്കൾക്ക് മാംഗല്യം. ന്യൂജഴ്സിയില്‍ ജനിച്ച് അവിടെ ഡാന്‍സ് കമ്പനി നടത്തുന്ന അമിത് ഷായും, ആദിത്യ മദിരാജുവും ന്യൂജഴ്സിയില്‍ വച്ച് നടന്ന ചടങ്ങിലാണ് വിവാഹിതരായത്. ഇരുവരും 3 വര്‍ഷമായി പ്രണയത്തിലാണ്. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വലിയ ആഘോഷത്തോടെയായിരുന്നു വിവാഹചടങ്ങുകൾ.

mens-4

2016ലാണ് ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ഇവർ കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. സൗഹൃദം പ്രണയമായി വളരുകയായിരുന്നു.

ഒരു വര്‍ഷത്തെ ബന്ധം കൊണ്ടു തന്നെ 2പേരും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിലേക്കെത്തുകയും രക്ഷിതാക്കളോടു കാര്യം പറയുകയുമായിരുന്നു.

mens-2

വീട്ടുകാരുടെ പൂര്‍ണ സഹകരണത്തോടെ, ഇന്ത്യന്‍ ചടങ്ങുകള്‍ പ്രകാരം മെഹന്ദി പാര്‍ട്ടി അടക്കമുളള ചടങ്ങുകളോടെയായിരുന്നു വിവാഹം. ഈ വര്‍ഷം ജനുവരിയില്‍ ഇരുവരും നിയമപരമായി വിവാഹിതരായിരുന്നു. ജൂലൈ 19നായിരുന്നു തുടർ ആഘോഷങ്ങൾ