Tuesday 15 January 2019 03:28 PM IST : By സ്വന്തം ലേഖകൻ

'മഴവെള്ളം വന്നപ്പോൾ അവരൊക്കെയേ ഉണ്ടായിരുന്നുള്ളൂ...’; അമ്മാമ്മയുടെയും കൊച്ചുമോന്റെയും കിടിലനൊരു വിഡിയോ

video-ammamma

അമ്മാമ്മയുടെയും കൊച്ചുമോന്റെയും കിടിലനൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. അനിയത്തിയുടെ പ്രണയത്തെ എതിർക്കുന്ന സഹോദരനും, വിവാഹം നടത്തി കൊടുക്കാൻ ആഗ്രഹിക്കുന്ന അമ്മാമ്മയുമാണ് പ്രേക്ഷരുടെ കയ്യടി വാങ്ങിയത്. സഹോദരിയുടെ പ്രണയത്തെ കുറിച്ച് പറയുമ്പോൾ അമ്മാമ്മ എടുക്കുന്ന നിലപാടാണ് വിഡിയോയുടെ ഹൈലൈറ്റ്. 

"നല്ലതാണെങ്കിൽ നമുക്കെടുക്കാം ചീത്തയാണെങ്കിൽ കളഞ്ഞേക്കാം. മഴവെള്ളം വന്നപ്പോൾ അവരൊക്കെയേ ഉണ്ടായിരുന്നുള്ളൂ..." എന്നാണ് അമ്മാമ്മയുടെ മാസ് ഡയലോഗ്. ഇതിനോടകം ഇരുപതിനായിരത്തിൽ അധികം പേർ വിഡിയോ ലൈക്ക് ചെയ്തു. 1500 ൽ അധികം ആളുകൾ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പോസിറ്റീവ് കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വൈറൽ വിഡിയോ കാണാം;