Saturday 16 January 2021 12:41 PM IST : By സ്വന്തം ലേഖകൻ

‘കുത്തിനോവിച്ചു, മേലാകെ നീരാ നടക്കാൻ പോലും വയ്യ’: കാമുകനെ പോലെ പിടിവിടാതെ കാൻസർ: കുറിപ്പ്

ammu-cancer

കഴിഞ്ഞ ഒമ്പതു വർഷമായി കാൻസറുമായി നടത്തുന്ന പോരാട്ടത്തെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് അമ്മു മണലൂർ. മരുന്നുകൾ കയറിയിറങ്ങിയ ശരീരത്തെ കുറിച്ചും ആശുപത്രി വാസവുമെല്ലാം അമ്മുവിന്റെ വാക്കുകളിലൂടെ വേദനയൊളിപ്പിച്ച് കടന്നു പോകുന്നു. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേൾഡ് മലയാളി സർക്കിളിലാണ് അമ്മുവിന്റെ കുറിപ്പ് പങ്കുവയ്ക്കപ്പെട്ടത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ജനുവരി 15 പാലിയേറ്റീവ് ദിനം

വീണ്ടും ആശുപത്രിയിൽ
അതും പാലിയേറ്റീവ് വാർഡിൽ
കാമുകനായി ഒന്നിടികൂടിയതാ അവനെന്നെ നല്ല പോലെ വേദനിപ്പിച്ചു അപ്പൊ ആശുപത്രിയിൽ വരേണ്ടി വന്നു ഓടി ചാടി നടന്നിരുന്ന വണ്ടി പെട്ടെന്ന് എവിടെയോ എന്തോ പറ്റി ,
പക്ഷെ അധിക ദിവസമൊന്നും എന്നെ തളർത്താൻ പറ്റില്ല കാരണം

തീയിൽ കുരുത്തതാ വെയിലത്ത് വാടില്ല

എന്റെ കാമുകന് എന്നെ വിട്ട് പോകാൻ മടി , അവനെന്നെ ആത്മാർത്ഥമായി ആണ് പ്രണയിച്ചെ ആ പ്രണയം സത്യമായിരുന്നു , സ്നേഹം കൊണ്ട് വേദനിപ്പിച്ച് സന്തോഷിക്കാ എല്ലാ കാമുകൻമാരും ഇവനെ പോലെയല്ലാട്ടോ ചിലർ തേച്ചിട്ട് പോവാറുണ്ട് എന്നെയാണേൽ ഒരുപാട് ഇഷ്ടമാ ആ ഇഷ്ടം കാരണം 9വർഷമായി എന്നെ വിടാതെ പിൻതുടരുന്നു , കുറെ ഞാൻ വഴക്കിട്ടുനോക്കി പിണങ്ങി പോവാണേൽ പോവട്ടേന്ന് കരുതി , അങ്ങിനെ ഞാൻ ചെയ്യുമ്പോ എന്നെ ആത്മാർത്ഥമായി സ്നേഹിച്ച് കൊണ്ടിരിക്കാ , ഈ പ്രണയത്തെ ഞാൻ എങ്ങനെ വേണ്ടാന്ന് വക്കും നിങ്ങൾ പറയ് ,ഇപ്പൊ പഴയ പോലെയല്ല ഞാൻ അവനെന്നെ കുത്തിനോവിച്ച് മേലൊക്കെ നീരാ നടക്കാൻ വയ്യ , എന്നാ പിന്നെ സ്നേഹിച്ചാപ്പൊക്കം എന്നെ കൊണ്ട് പോയ്ക്കൂടെ എന്തിനാ നീട്ടി വക്കണെ ഞാനാണേൽ എപ്പൊ വേണേലും പോവാൻ റെഡിയാ, സമയമായില്ലായിരിക്കും എന്റെ എല്ലാ മാതാപിതാക്കൾക്കും , ചേട്ടൻമാർക്കും , ചേച്ചിമാർക്കും , അനിയൻമാർക്കും ,അനിയത്തിമാർക്കും , മക്കൾക്കും ഇനിയങ്ങോട്ട് ഉള്ള വർഷങ്ങൾ നല്ലതായിരിക്കാൻ പ്രാർത്ഥിക്കണു എല്ലാവരും സന്തോഷമായിരിക്കണം , ഞാനും ഹാപ്പിയാ , ആശുപത്രിയിലായാലും ,ഞാൻ സന്തോഷമായിരിക്കണു വേദനകളൊക്കെ എന്നെ കൊല്ലുന്ന വേദനയാ  എന്നാലും ഞാൻ സന്തോഷത്തിലാ ചങ്കുകളെ

കാൻസർ എന്ന അസുഖത്തെ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ കാൻസർ ഫൈറ്റേഴ്സിനും , അതിജീവിക്കാനുള്ള കരുത്ത് ദൈവം നിറഞ്ഞനുഗ്രഹിക്കട്ടേന്ന് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു
NB: ഇത് വായിച്ച് ആരും ഞെട്ടണ്ട ഇതൊക്കെ വേദന മറക്കാൻ ഞാനെഴുതിയ പൊട്ടത്തരങ്ങളാ
എന്ന്
നിങ്ങളുടെ സ്വന്തം
 (Ambily) അമ്മു
CANCER FIGHTER
ഇതിന് ആരും ബാഡ് കമൻ്റ ഇടണ്ട സഹതാപത്തിന് വേണ്ടി ഇട്ടതല്ല എനിക്കിത് ഇഷ്ടവുമല്ല 9 വർഷമായി യുദ്ധം തുടങ്ങിയിട്ട് ഈ 9 കൊല്ലമായി ആരോടും സഹായിക്കണം എന്ന് പറഞ്ഞിട്ടില്ല എല്ലാം വിറ്റു നശിച്ചു ചിലപ്പൊ നാളെ കൈനീട്ടി സഹായം ചോദിക്കേണ്ടി വരും 17 വർഷമായി മറ്റുള്ളവരെ സഹായിക്കാൻ ഓടി നടക്കുന്ന ആളാ മറ്റുള്ളവർക്ക് വേണ്ടി ആരുടെ മുന്നിലും കൈനീട്ടും അതിൽ എനിക്ക് ഒരു നാണക്കേടും തോന്നിയിട്ടില്ല ഞാനെപ്പോഴും സന്തോഷത്തിലാട്ടോ