Friday 13 December 2019 02:22 PM IST : By സ്വന്തം ലേഖകൻ

കരുതലിന്റെ കരങ്ങൾക്ക് ആദരം; വനിത വുമൺ ഓഫ് ദ് ഇയർ പുരസ്കാരം ലതാ നായർക്ക് ഗവർണർ സമ്മാനിച്ചു!

_REE2945

വനിത വുമൺ ഓഫ് ദ് ഇയർ പുരസ്കാരം അമൃതവർഷിണി സ്ഥാപക ലതാ നായർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. വലിയൊരു സദസ്സിനെ മുൻനിർത്തിയായിരുന്നു പുരസ്‌കാരദാനം.

_REE2983

അസ്ഥികൾ ഒടിഞ്ഞുനുറുങ്ങുന്ന ബ്രിട്ടിൽ ബോൺ ജനതികരോഗം ബാധിച്ചവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ലതാ നായരും അമൃതവർഷിണിയും സമൂഹത്തിനാകെ പ്രചോദനമാണെന്ന് ഗവർണർ പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിൽ മാത്രമല്ല, ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന കാര്യത്തിലും കേരളം രാജ്യത്തിനു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

_REE2914

തിരുവനന്തപുരത്ത് വച്ചുനടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്ററും ഡയറക്ടറുമായ ഹർഷ മാത്യു, വനിത എഡിറ്റർ ഇൻ ചാർജ് എം. മധു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

1.

_REE3006

2.

_REE2930

3.

_REE2951

4.

_REE2911

5.

_REE2978

6.

_REE2984

7.

_REE2921
Tags:
  • Spotlight
  • Inspirational Story