Tuesday 23 July 2019 04:16 PM IST : By സ്വന്തം ലേഖകൻ

‘പ്രായമൊക്കെ വെറും നമ്പറല്ലേ, എന്തൊരു എനർജിയാ ഈ അമ്മൂമ്മയ്ക്ക്’; ടിക് ടോക്കിൽ വൈറലായി അനിലമ്മ

anilamma221

‘പ്രായം ഒക്കെ വെറും നമ്പറല്ലേ, എന്തൊരു എനർജിയാ ഈ അമ്മൂമ്മയ്ക്ക്!’- ടിക് ടോക്കിൽ അനിലമ്മയുടെ തകർപ്പൻ പെർഫോമൻസ് കണ്ടാൽ ആരുമിങ്ങനെ ചിന്തിച്ചുപോകും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനിലമ്മയാണ് ടിക് ടോക്കിലെ മിന്നും താരം. 

പ്രായം വകവയ്ക്കാതെ ചട്ടയും മുണ്ടും ട്രൗസറും ടീഷർട്ടുമൊക്കെയിട്ട്  @adamakbar05 എന്ന ടിക് ടോക്ക് അക്കൗണ്ടിലൂടെയാണ് ഈ അമ്മൂമ്മയുടെ ഗംഭീര പ്രകടനം. 

അനിലമ്മയ്ക്ക് പ്രായമില്ലെന്നും ഇതൊക്കെ മേക്കപ്പാണെന്നും പറഞ്ഞ് വിമർശിക്കുന്നവരുമുണ്ട്. അവർക്കെല്ലാം ടിക് ടോക്കിലൂടെ മറുപടിയും നൽകി കഴിഞ്ഞു ഇവർ. അനിലമ്മയുടെ കിടിലൻ പെർഫോമൻസ് വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral