Tuesday 22 October 2019 12:36 PM IST : By സ്വന്തം ലേഖകൻ

‘വിധി ബലാല്‍സംഗം പോലെ; തടുക്കാനായില്ലെങ്കില്‍ ആസ്വദിക്കണം’; അന്ന ഈഡന്റെ പോസ്റ്റിൽ രോഷം; വിഡിയോ

ann

ഹൈബി ഈഡൻ എംപിയുടെ ഭാര്യ അന്ന ഈഡന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വീട്ടില്‍ വെളളം കയറിയതിനെ കുറിച്ച് അന്നയിട്ട പോസ്റ്റാണ് വിവാദമായത്. വിധി ബലാല്‍സംഗം പോലെയാണെന്നും തടുക്കാന്‍ പറ്റിയില്ലെങ്കില്‍ അത് ആസ്വദിക്കണം എന്നുമായിരുന്നു അന്നയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. വെളളത്തില്‍ കളിക്കുന്നതും,ഭക്ഷണം കഴിക്കുന്നതുമായ വീഡിയോയ്ക്കൊപ്പമായിരുന്നു കുറിപ്പ്. പോസ്റ്റിലെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. വിവാദമായതോടെ അന്ന പോസ്റ്റ് നീക്കം ചെയ്തു.