Tuesday 21 September 2021 04:35 PM IST

‘ഈ വീട്ടിൽ ആരും സംസാരിക്കില്ല, ചെവിയും കേൾക്കില്ല’: പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടിയ ആൻ മരിയയുടെ വീട്

Tency Jacob

Sub Editor

anne-maria

അദ്ഭുതമാണ് ഈ വീട്. ഒറ്റനോട്ടത്തിൽ നിശബ്ദയുടെ കൂടാണിവിടം. എങ്കിലും ഹൃദയതന്ത്രികൾ കൊണ്ട് സ്നേഹവായ്പുകൾ പങ്കുവയ്ക്കുന്ന കുറച്ചു ജീവനുകളുണ്ടിവിടെ. ആരും സംസാരിക്കാത്ത, ആർക്കും ചെവി കേൾക്കാൻ സാധിക്കാത്ത ഈ വീടിനെ തേടി വലിയൊരു സന്തോഷമെത്തിയിട്ട് നാൾ കുറച്ചായിരിക്കുന്നു.

ഈ കുഞ്ഞുവീട്ടിലെ ഇളമുറക്കാരി ആൻമരിയ പ്ലസ്ടുവിന് 1200ല്‍ 1200 മാർക്കും നേടി പരിമിതികളെ പടിക്കു പുറത്താക്കിയതാണ് ആ സന്തോഷം. ചെവി കേൾക്കാനോ സംസാരിക്കാനോ കഴിയാത്ത ആൻ മരിയയുടെ നേട്ടം പ്രതിസന്ധികളെ അതിജീവിച്ചാണെന്നത് നാടിനും അഭിമാനമായി. ആൻമരിയയുടെ അപ്പച്ചൻ ക്രിസ്റ്റീൻ, അമ്മ ടെസി ചേട്ടൻ അതുൽ എന്നിവർ ഇതേ പരിമിതികൾ നേരിടുന്നവരാണ്. ഒരുപാട് പ്രതിസന്ധികൾക്കിടയിലായിരുന്നു ആൻമരിയയുടെ പഠനം. പത്താം ക്ലാസിലും ആൻമരിയക്ക് മുഴുവൻ എ പ്ലസ് ഉണ്ടായിരുന്നു. ഒരു ഗവൺമെന്റ് ജോലി സ്വന്തമാക്കണം എന്നാണ് ആൻമരിയയുടെ ആഗ്രഹം. മറ്റൊരു സ്വപ്നം കൂടി ആൻ ഉള്ളിന്റെ ഉള്ളിൽ കൂടു കൂട്ടി വച്ചിട്ടുണ്ട്. എയര്‍ ഹോസ്റ്റസ് ആകണമെന്നാണ് ആനിന്റെ ആഗ്രഹം.

വനിത പുതിയ ലക്കത്തിലാണ് ആ അപൂർവ വിജയഗാഥയുടെ കഥയുള്ളത്. വനിത ഓണ്‍ലൈൻ വിഡിയോ അഭിമുഖത്തിലും ഈ കുടുംബം വിശേഷങ്ങൾ പങ്കുവച്ചത്.