Friday 14 September 2018 12:03 PM IST : By സ്വന്തം ലേഖകൻ

മണ്ണിരകള്‍ ചത്തു പൊന്തിയതിന് പിന്നാലെ ഉറുമ്പുകള്‍ കരിഞ്ഞു വീഴുന്നു; പ്രളയാനന്തര കേരളത്തിൽ ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്ന പ്രതിഭാസങ്ങൾ

ant

പ്രളയാനന്തര കേരളത്തിൽ ശാസ്ത്ര ലോകത്തെ ഞെട്ടിക്കുന്ന പ്രതിഭാസങ്ങൾ തുടരുന്നു. മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ കരിഞ്ഞു വീഴുകയാണ്. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന കോട്ടൂളിയിലാണ് ഉറുമ്പുകള്‍ കരിഞ്ഞു വീഴുന്ന ഈ അപൂര്‍വ്വ പ്രതിഭാസം കണ്ടത്. മണ്ണിരകള്‍ ചത്തതിന്റെ യഥാര്‍ത്ഥ കാരണം തേടുന്ന ശാസ്ത്രലോകത്തിന് പുതിയ പ്രതിഭാസം കൂടുതൽ അമ്പരപ്പുണ്ടാക്കുന്നു. നീറുകള്‍ അഥവാ പുളിയുറുമ്പ് വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകളെയാണ് ചത്ത നിലയില്‍ കാണുന്നത്.

അന്തരീക്ഷത്തിലെ ചൂട് കൂടിയതാകാം ഉറുമ്പുകള്‍ ചത്ത് വീഴുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജര്‍ പറയുന്നു. എന്നാല്‍ കൂടിയ ചൂട് സഹിക്കാന്‍ കഴിവുള്ളവയാണ് ഉറുമ്പുകള്‍, അതിനാല്‍ മറ്റെന്തെങ്കിലും പ്രതിഭാസമാണോ ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി പഠിക്കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.