Friday 09 August 2024 02:16 PM IST : By സ്വന്തം ലേഖകൻ

ശ്മശാനത്തിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്ന ജോലി, താമസം ഒറ്റമുറി വീട്ടിൽ; 10 മാസത്തെ ശമ്പളം വയനാടിന്! നന്മ

wayanad-relief-fund

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ ഉള്ളുലഞ്ഞ്, തന്റെ 10 മാസത്തെ വേതനം അവർക്കായി നൽകി. ബെംഗളൂരു സ്വദേശി ആന്റണി സ്വാമി. ശ്മശാനത്തിൽ മൃതശരീരങ്ങൾ ദഹിപ്പിക്കുന്നതിനുള്ള കൂലിയായി കഴിഞ്ഞ ദിവസം ഒരുമിച്ച് ലഭിച്ച 1,05,500 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്റണി കൈമാറി. 

നോർക്ക റൂട്സ് ബെംഗളൂരു ഡവലപ്മെന്റ് ഓഫിസർ റീസ രഞ്ജിത്ത് ആന്റണിയിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് അംഗം വിശ്വനാഥൻ, കെഎൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ബി. ജയപ്രകാശ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ബെംഗളൂരു കോർപറേഷന്റെ(ബിബിഎംപി) നിയന്ത്രണത്തിലുള്ള കൽപ്പള്ളി വൈദ്യുതി ശ്മശാനത്തിൽ 36 വർഷമായി കരാർ ജീവനക്കാരനാണ് കുട്ടി എന്നു വിളിപ്പേരുള്ള ആന്റണി സ്വാമി. നേരത്തെ കോവിഡ് കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്റണി സംഭാവന നൽകിയിരുന്നു. 

തന്റെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് മലയാളി കൂട്ടായ്മകൾ നൽകിയ പിന്തുണ നന്ദിയോടെ ഓർക്കുന്നു ആന്റണി. ശ്മശാനത്തിനകത്തെ ഒറ്റമുറി വീട്ടിലാണ് ഭാര്യ ശാന്തി, മക്കളും കോളജ് വിദ്യാർഥികളുമായ എ. ഭാനുപ്രിയ, സിന്ധു, സബീന, ധനുഷ് എന്നിവരടങ്ങിയ കുടുംബം കഴിയുന്നത്.

Tags:
  • Spotlight