Monday 12 November 2018 10:29 AM IST : By സ്വന്തം ലേഖകൻ

‘ജഡ്ജസ് പ്ലീസ് നോട്ട്, മാധവിക്കുട്ടി ഓൺ സ്റ്റേജ്’; മഞ്ജുവിന്റെ ഹൃദയം കീഴടക്കി കുഞ്ഞ് അൻവിത

aami

‘ജഡ്ജസ് പ്ലീസ് നോട്ട് ചെസ്റ്റ് നമ്പർ 106 ഓൺ സ്റ്റേജ്.’ സ്കൂളിലെ പ്രച്ഛന്നവേഷ മത്സരത്തിൽ നൂറ്റിയാറാം നമ്പറുകാരിയായെത്തിയ മിടുക്കിയെ കാഴ്ച്ചക്കാർ ഒന്നിരുത്തി നോക്കി. മട്ടും ഭാവവും കണ്ടപ്പോഴെ പലർക്കും ആളെ പിടികിട്ടി. പിന്നെ ഡയലോഗ് കൂടി കേട്ടപ്പോൾ ഉറപ്പിച്ചു. ‘ഇത് ആമിയിലെ മാധവിക്കുട്ടിയല്ലേ...’

വെള്ളിത്തിരയിൽ ആമിയായി നിറഞ്ഞാടിയ സാക്ഷാൽ മഞ്ജുവാര്യരെ വരെ അതിശയിപ്പിച്ച ആ പ്രച്ഛന്നവേഷക്കാരി ആരെന്നറിയണ്ടേ? അന്‍വിത എന്ന കൊച്ചുമിടുക്കിയാണ് സ്കൂൾ കലോത്സവത്തിൽ ആമിയായെത്തി സോഷ്യൽ മീഡിയയുടെ വരെ കൈയ്യടി നേടിയിരിക്കുന്നത്.

പച്ചപ്പട്ടുസാരിയുടുത്ത്, വലിയ വട്ടക്കണ്ണടയൊക്കെ വച്ച് മാധവിക്കുട്ടി സ്റ്റൈലിലായിരുന്നു അൻവിതയുടെ രംഗപ്രവേശം. പശ്ചാത്തലത്തില്‍ ആമി എന്ന ചിത്രത്തിലെ ശ്രേയാ ഘോഷാല്‍ ആലപിച്ച നീര്‍മാതളപ്പൂവിനുള്ളില്‍ എന്ന ഗാനം കൂടിയായപ്പോൾ സംഗതി ഉഷാറായി. അന്‍വിത വന്ന് സ്വയം പരിചയപ്പെടുത്തി, താന്‍ കമല സുരയ്യയാണെന്ന്.

ഒടുവിൽ അന്‍വിതയുടെ ഈ ഉദ്യമത്തിന് പ്രോൽസാഹനവുമായി മഞ്ജു എത്തി. മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം സോറ്റിറിസിലാണ് പോസ്റ്റ് ചെയ്തത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് അന്‍വിതയുടെ വിഡിയോയുമുണ്ട്. മഞ്ജുചേച്ചിയോട് താങ്ക്യൂ സോ മച്ച് എന്നായിരുന്നു അന്‍വിതയുടെ മറുപടി. ഇതും മഞ്ജു തന്റെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു.