Thursday 07 January 2021 12:49 PM IST : By സ്വന്തം ലേഖകൻ

മഴയത്ത് ലിഫ്റ്റു കൊടുത്ത 14കാരന്റെ നാവിൽ നിന്നും കേട്ടത്: ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് അപർണ: വിഡിയോ

aparna-video

സ്കൂൾ കുട്ടിയിൽ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം വിവരിക്കുകയാണ് അപർണ. തന്റെ സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച കുട്ടി ഓർക്കാപ്പുറത്ത് ചോദിച്ച ചോദ്യവും അത് തനിക്കുണ്ടാക്കിയ ഞെട്ടലുമാണ് അപർണ വിഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത്രയും ചെറു പ്രായത്തിൽ തന്നെ അങ്ങേയറ്റം അശ്ലീലം കലർന്ന ഭാഷയില്‍ അവൻ സംസാരിച്ചത് വലിയ ഞെട്ടലാണ് തനിക്കുണ്ടാക്കിയതെന്ന് അപർണ പറയുന്നു. വെറും 14 വയസുകാരന്റെ നാവിൽ നിന്നും ഇത്തരം വൃത്തികെട്ട വാക്കുകൾ വന്നു എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അപർണ വിഡിയോയിലൂടെ പറയുന്നു. ആ കുട്ടിയുടെ സ്കൂളിനെയാണോ അതോ മാതാപിതാക്കളെയാണോ ഇത്തരം സ്വാഭാവ ദൂഷ്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തേണ്ടതെന്നും അപർണ ചോദിക്കുന്നു. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് ഉൾപ്പെടെയുള്ളവർ വിഡിയോ ഷെയർ ചെയ്യുന്നുണ്ട്.

വിഡിയോ:

Tags:
  • Social Media Viral