Tuesday 09 July 2019 10:53 AM IST : By സ്വന്തം ലേഖകൻ

‘മുഹൂർത്തം തെറ്റിയില്ല!’ കതിർ മണ്ഡപത്തിൽ നിന്നും ആര്യകൃഷ്ണ പരീക്ഷാഹാളിലേക്ക്

exam

വിവാഹവേദിയിൽ നിന്ന് ആര്യകൃഷ്ണ എത്തിയതു പരീക്ഷാഹാളിലേക്ക്. കൊടകര കോപ്പുള്ളിപറമ്പിൽ സഹദേവന്റെയും സുമയുടെയും മകളായ ആര്യകൃഷ്ണയുടെ വിവാഹമായിരുന്നു ഇന്നലെ. ഒപ്പം ബിഎഡ് പരീക്ഷയും.രാവിലെ കൊടകര മനക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു താലികെട്ട്.

വിവാഹിതയായ ശേഷം ഭർത്താവ് കുഴിക്കാട്ടുശേരി വടക്കൂട്ട് അഖിൽ ഭാസ്കരനൊപ്പം ഡോ. പൽപ്പു മെമ്മോറിയൽ എസ്എൻഡിപി യോഗം കോളജ് ഓഫ് എജ്യുക്കേഷനിലെത്തി പരീക്ഷയെഴുതി മടങ്ങി.

കൂടുതൽ വായനയ്ക്ക്