Wednesday 24 February 2021 02:27 PM IST : By സ്വന്തം ലേഖകൻ

‘എത്രയോ കാലം ഇവിടെ ജീവിക്കേണ്ടയാളാണ് എന്ന തോന്നല്‍, വേദന’: പ്രിയസുഹൃത്തിന്റെ മരണം നൽകിയ നോവ്: കുറിപ്പ്

asharaf-roy

ഏറെ വേദനിപ്പിച്ച വിയോഗത്തെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. ആലുവ ചുണങ്ങുംവേലി സ്വദേശി റോയ് പി കുര്യന്റെ മരണത്തെക്കുറിച്ചാണ് അഷ്റഫ് പങ്കുവയ്ക്കുന്നത്. കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ന്യുമോണിയ തുടര്‍ന്ന് അദ്ദേഹത്തിന് മരണം സംഭവിക്കുകയായിരുന്നു. ‌‌

പരേതന് ആദരാഞ്ജലി അർപ്പിട്ട് അഷ്റഫ് താമരശ്ശേരി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വായിക്കാം:

ജീവിച്ചിരിക്കുന്നവരുടെയും ഇനിയും ജനിക്കാനിരിക്കുന്നവരുടെയും അവകാശമാണ് മരണം. ജനനം സംഭവിച്ചോ,മരണവും ഉറപ്പ്, ഒരു ശരീരവും മരണം രുചിക്കാതിരിക്കില്ല.

എന്നിരുന്നാലും ചിലരുടെ മരണങ്ങള്‍ നമ്മളെ വേദനിപ്പിക്കും, ഒരുപാട് ചിന്തിപ്പിക്കും, ഇനിയും എത്രയോ കാലം ഇവിടെ ജീവിക്കേണ്ടയാളാണ് എന്ന തോന്നല്‍ നമ്മെ വേട്ടയാടും, ഒരുപാട് നന്മയുളള ,മറ്റുളളവര്‍ക്ക് നല്ലത് മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല സുഹൃത്തായിരുന്നു. ആലുവ ചുണങ്ങുംവേലി സ്വദേശി റോയ് പി കുര്യന്‍

കഴിഞ്ഞ ആഴ്ച കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഷാര്‍ജയിലെ അല്‍ ഖാസിമിയില്‍ അഡ്മിറ്റ് ചെയ്തു. കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ന്യുമോണിയ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി ഒരു ലോജിസ്റ്റിക് കമ്പനിയില്‍ സെയിൽസ് മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.

20 വര്‍ഷം ഇന്ത്യൻ എയർഫോഴ്സില്‍ സേവനം അനുഷ്ഠിച്ചതിന് ശേഷമാണ്, 2014 ല്‍ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ഭാരൃ ബെന്‍സി, സാന്‍റിയയും, സെറീനയും മക്കളാണ്.ഇന്ന് രാവിലെ പൊതുദര്‍ശനത്തിനും ശുശ്രൂഷകള്‍ക്ക് ശേഷം ശാരോണ്‍ സെമിത്തേരിയില്‍ അടക്കം ചെയ്തു. പരേതന്റെ വേര്‍പ്പാട് മൂലം കുടുംബത്തിനുണ്ടായ ദുഃഖത്തില്‍ പങ്ക് ചേരുന്നതോടപ്പം,ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

അഷ്റഫ് താമരശ്ശേരി