Tuesday 07 December 2021 11:52 AM IST : By സ്വന്തം ലേഖകൻ

വിസിറ്റിൽ എത്തി, ജോലിയും കിട്ടി... അമ്മയുമായി ഫോണിൽ സംസാരിക്കവേ മരണം: വേദനയായി ഈ യുവാക്കൾ

thamarasseri

പ്രവാസ ലോകത്തിന് വേദനയായി വീണ്ടും ചെറുപ്പക്കാരുടെ മരണങ്ങൾ. സാമൂഹ്യ പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് ആ അകാല മരണങ്ങളുടെ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവട്ടത്. 24 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. മറ്റൊരാൾ 20 വയസ്സുകാരനാണ്. കുടുംബത്തിൻറെ ബാധ്യതകൾ പേറി ജോലി ആവശ്യാർഥം യു എ ഇ യിൽ വിസിറ്റ് വിസയിൽ എത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി ലഭിച്ചിരുന്നു ഇദ്ദേഹത്തിന്. ജോലിയും കഴിഞ്ഞു രാത്രി ഭക്ഷണത്തിനായി അടുത്തുള്ള ഹോട്ടലിൽ വന്നതായിരുന്നു. ഭക്ഷണ ശേഷം നാട്ടിലുള്ള അമ്മക്ക് ഫോൺ ചെയ്ത് കൊണ്ട് പുറത്തിറങ്ങിയതായിരുന്നു. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ഹോട്ടലിന്റെ പുറത്ത് വെച്ച് വീണ് മരണം സംഭവിക്കുകയായിരുന്നു. 4 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു അഷ്റഫ് താമരശ്ശേരി നാട്ടിലേക്ക് അയച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

4 മൃതദേഹങ്ങളാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു ഇന്നലെ നാട്ടിലേക്കയച്ചത്. ഇതിൽ ഒരാൾ 24 വയസ്സുള്ള ചെറുപ്പക്കാരൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണമടഞ്ഞത്. മറ്റൊരാൾ 20 വയസ്സുകാരനാണ്. കുടുംബത്തിൻറെ ബാധ്യതകൾ പേറി ജോലി ആവശ്യാർഥം യു എ ഇ യിൽ വിസിറ്റ് വിസയിൽ എത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി ലഭിച്ചിരുന്നു ഇദ്ദേഹത്തിന്. ജോലിയും കഴിഞ്ഞു രാത്രി ഭക്ഷണത്തിനായി അടുത്തുള്ള ഹോട്ടലിൽ വന്നതായിരുന്നു. ഭക്ഷണ ശേഷം നാട്ടിലുള്ള അമ്മക്ക് ഫോൺ ചെയ്ത് കൊണ്ട് പുറത്തിറങ്ങിയതായിരുന്നു. ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കെ ഹോട്ടലിന്റെ പുറത്ത് വെച്ച് വീണ് മരണം സംഭവിക്കുകയായിരുന്നു. തന്നോട് സംസാരിച്ച് കൊണ്ടിരിക്കേ തന്റെ പൊന്നോമന മകന് സംഭവിച്ച അത്യാഹിതം ഓര്ത്ത് ആ അമ്മയുടെ തോരാത്ത രോദനം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നു..........

ഇത്തരം പെട്ടന്നുള്ള മരണങ്ങളെ തൊട്ട് ദൈവം നമ്മെ കാത്തുരക്ഷിക്കുമാറാകട്ടെ...