Wednesday 12 February 2020 12:42 PM IST : By സ്വന്തം ലേഖകൻ

സിനിമാപ്രേമികളെ വെറുപ്പിച്ചും സ്നേഹിപ്പിച്ചും ‘ജനപ്രിയ’നായി ആസിഫ് അലി! മനോഹര ചിത്രങ്ങൾ

asif_1

2019 ലെ മികച്ച പ്രകടനം കണക്കിലെടുത്ത് ജനപ്രിയ താരം ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളൂ, ആസിഫ് അലി. വില്ലനായും നായകനായും ഗംഭീര പ്രകടനമാണ് ആസിഫ് അലി കാഴ്ചവച്ചത്. ‘ഉയരെ’യിൽ ആസിഫിനെ കണ്ട് ആരാധകർ വെറുത്തപ്പോൾ ‘കെട്യോളാണ് എന്റെ മാലാഖ’യിലൂടെ നിഷ്കളങ്കനായ നാട്ടിൻപുറത്തുകാരനെ നെഞ്ചോടുചേർത്തു. 

ആദ്യമായാണ് ആസിഫ് അലി വനിതയുടെ ജനപ്രിയ താരത്തിനുള്ള അവാർഡ് സ്വന്തമാക്കുന്നത്. ‘ഉയരെ’, ‘കെട്യോളാണ് എന്റെ മാലാഖ’, ‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്നീ ചിത്രങ്ങൾക്കാണ് അവാർഡ്. ഇളം പിങ്ക് പൈജാമയും വെളുത്ത ഓവർകോട്ടും ധരിച്ചാണ് ആസിഫ് റെഡ് കാർപ്പറ്റ് വേദിയിൽ എത്തിയത്. ‘കെട്യോളാണ് എന്റെ മാലാഖ’യിൽ ആസിഫിന്റെ നായികയായ വീണ നന്ദകുമാറും തൂവെള്ള ഫ്രോക്ക് അണിഞ്ഞാണ് റെഡ് കാർപ്പറ്റിൽ എത്തിയത്. മനോഹര ചിത്രങ്ങൾ കാണാം; 

1.

asif

2.

asif_3
Tags:
  • Spotlight
  • Vanitha Exclusive