Saturday 23 January 2021 11:28 AM IST : By സ്വന്തം ലേഖകൻ

കണ്ണുകളിൽ പ്രണയം ഒളിപ്പിച്ച് ആസ്മാൻ; ‘സിഗ്നലി’ലിലൂടെ വീണ്ടും തിളങ്ങി രാജസ്ഥാനി സുന്ദരി, ശ്രദ്ധേയമായി മ്യൂസിക് വിഡിയോ

asman3344d

സൗന്ദര്യത്തിന്റെ സമവാക്യങ്ങള്‍ പൊളിച്ചെഴുതിയ നാടോടി പെൺകുട്ടിയാണ് ആസ്മാന്‍. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ ഫോട്ടോഷൂട്ടിലൂടെയാണ് ആസ്മാൻ എന്ന രാജസ്ഥാനി പെൺകുട്ടി സൂപ്പർ മോഡലായി മലയാളികൾക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ മ്യൂസിക് വിഡിയോയിലൂടെ പ്രേക്ഷകരുടെ മനം കവരുകയാണ് ആസ്മാന്‍.

‘സിഗ്‌നൽ’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് ആൽബത്തിൽ ആസ്മാനൊപ്പം അൻഷാദ് അസീസ്‌ അഭിനയിക്കുന്നു. ആൽബത്തിന് സംഗീതം നല്‍കിയിരിക്കുന്നതും പാട്ടിന്റെ വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സുബിൻ പദ്മനാഭൻ ആണ്. അൻഷാദ് അസീസ് ആണ് ആൽബം ഒരുക്കിയിരിക്കുന്നത്. നാടോടി പെൺകുട്ടിയും ഒരു യുവാവും തമ്മിലുള്ള മനോഹര പ്രണയമാണ് ഗാനത്തിന്റെ പ്രമേയം. വിഡിയോ കാണാം... 

Tags:
  • Spotlight
  • Social Media Viral