Tuesday 30 March 2021 04:06 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യം അഴകളവുകളിലും മുഖത്തുമല്ല; ബലൂൺ പോലെ വീർത്ത കാലുമായി മോഡലിങ്ങിൽ തിളങ്ങി യുവതി (വിഡിയോ)

mahaggonntr55fggv

സൗന്ദര്യം കൈകളിലോ കാലുകളിലോ മുഖത്തോ അല്ലെന്നും, അത് മനുഷ്യരുടെ മനസ്സിലാണെന്നും സ്വന്തം ജീവിതം കൊണ്ട് ബോധ്യപ്പെടുത്തുകയാണ് ടെന്നസി സ്വദേശിയായ 23 വയസ്സുകാരി മഹോഗനി. തന്റെ ബലൂൺ പോലെ വീർത്ത കാലുമായി മോഡലിങ്ങിൽ തിളങ്ങുകയാണ് മഹോഗനി. ലിംഫെഡിമ എന്ന രോഗാവസ്ഥയുമായി മല്ലിട്ടാണ് അവർ സ്വന്തം സൗന്ദര്യം കണ്ടെത്തിയിരിക്കുന്നത്.

മഹോഗനിയുടെ കാലുകളിലൊന്ന് അവിശ്വസനീയമാംവിധം വീർത്തതാണ്. കാലിന്റെ വലുപ്പം കുറയ്ക്കുന്നതിന് വൈദ്യശാസ്ത്രത്തിൽ ചികിത്സയൊന്നുമില്ല. മാനസികമായി പൊരുത്തപ്പെട്ട് ഈ അവസ്ഥയിൽ ജീവിക്കുക എന്നത് മാത്രമായിരുന്നു മഹോഗനിയുടെ മുന്നിലുള്ള വഴി. വർഷങ്ങൾ കൊണ്ട് തന്റെ ശാരീരിക അവസ്ഥയുമായി അവൾ പൊരുത്തപ്പെട്ടു. ഇന്ന് അറിയപ്പെടുന്ന മോഡലാണ് മഹോഗനി.

mahfdfg

കാൻസർ ചികിത്സയുടെ ഭാഗമായി ലിംഫ് നോഡുകൾ നീക്കം ചെയ്യുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നതാണ് ലിംഫെഡിമ. രോഗപ്രതിരോധ വ്യവസ്ഥയുടെ ഭാഗമായ ലിംഫറ്റിക് സിസ്റ്റത്തിൽ ഉണ്ടാകുന്ന തടസ്സമാണ് ലിംഫെഡിമയ്ക്ക് കാരണമാകുന്നത്. തടസ്സം ഉണ്ടാകുമ്പോൾ ലിംഫ് ദ്രാവകം വറ്റാതെ ഇരിക്കുകയും അത് വീക്കത്തിന് കാരണമാകുകയും ചെയ്യുന്നു. മഹോഗനിയുടെ ജീവിതം അറിയാം... 

Tags:
  • Spotlight
  • Motivational Story