Wednesday 13 November 2019 04:58 PM IST : By സ്വന്തം ലേഖകൻ

വീർത്തുകെട്ടിയ കണ്ണുകളിൽ നിന്നും ചോര; ഭർത്താവിൽ നിന്നും രക്ഷതേടി വീട്ടമ്മ; വിഡിയോ

attack

ഷാർജയിൽ നിന്നും രക്ഷിക്കണമെന്ന് കണ്ണീരോടെ അഭ്യർത്ഥിച്ച് വീട്ടമ്മ. നീരുവന്ന് വീർത്ത കണ്ണുകളോടെ സഹായം തേടുന്ന വീട്ടമ്മയുടെ വിഡിയോ സന്ദേശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ജാസ്മിൻ സുൽത്താന എന്ന സ്ത്രീയാണ് ട്വിറ്ററിലൂടെയാണ് സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. ഭര്‍‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും രക്ഷിക്കണമെന്നുമാണ് ഇവർ വിഡിയോയിൽ അഭ്യർത്ഥിക്കുന്നത്.

'അടിയന്തിരമായി സഹായം വേണം. എന്റെ പേര് ജാസ്മിൻ സുൽത്താന. ഞാൻ യുഎഇയിലെ ഷാർജയിൽ താമസിക്കുന്നു. എന്റെ ഭർത്താവിന്റെ പേര് മൊഹമ്മദ് ഖിസർ ഉല്ല. എന്നെ ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. സഹായിക്കണം' എന്ന കുറിപ്പോടുകൂടിയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുഖത്ത് മർദനത്തിന്റെ പാടുകൾ കാണാം. 

വീർത്തുകെട്ടിയ കണ്ണുകളിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്. കരഞ്ഞുകൊണ്ടാണ് ഇവർ രക്ഷ തേടുന്നത്. നിരവധി പേരാണ് വിഡിയോ ഷെയര്‍ ചെയ്ത് വിദേശകാര്യ വകുപ്പിനോട് സഹായം അഭ്യര്‍ത്ഥിക്കുന്നത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അടക്കമുള്ളവരുടെ പേജുകളിലും ആവശ്യവുമായി നിരവധി പേരെത്തി. വിഡിയോ കാണാം: