Wednesday 28 October 2020 04:38 PM IST : By സ്വന്തം ലേഖകൻ

ശിശുരോഗ വിഭാഗം മുതല്‍ ന്യൂറോസയന്‍സ് വരെ, എട്ട് വിഭാഗങ്ങളിലായി 670 പേര്‍ക്ക് കിടത്തി ചികിത്സ; ആരോഗ്യരംഗത്തെ വേറിട്ട അധ്യായം ആസ്റ്റര്‍ മെഡിസിറ്റി

aster-cover

40 ഏക്കർ വിസ്തൃതിയുള്ള മനോഹരമായ പ്രദേശത്ത് ജലത്തിനഭിമുഖമായി തലയുയർത്തി നിൽക്കുന്ന ആസ്റ്റർ മെഡിസിറ്റി, ശാന്തിയും സമാധാനവും ആരോഗ്യവുമേകുന്ന അനുഭവങ്ങൾ കാത്തു വയ്ക്കുന്നു. 670 പേരെ കിടത്തി ചികിത്സിക്കാവുന്ന quaternary കെയർ സൗകര്യമാണ് ഇവിടെയുള്ളത്.

aster-c-3

ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ,എട്ട് പ്രത്യേക വിഭാഗങ്ങളും ഇതിൽപ്പെടും. കാർഡിയാക് സയൻസ്, ന്യൂറോ സയൻസ്, ഓർത്തോ പീഡിക്സ്, റൂമറ്റോളജി, നെഫ്രോളജി, യൂറോളജി, ഓങ്കോളജി, സ്ത്രീകളുടെ രോഗങ്ങൾ, ശിശു–കൗമാര ആരോഗ്യം, ഗാസ്ട്രോഎന്ററോളജി, ഹെപ്പറ്റോളജി എന്നീ പ്രത്യേക വിഭാഗങ്ങളാണുള്ളത്.

aster-c-1

കേരളത്തിലെ ആദ്യ ക്വാട്ടേണറി കെയർ ആശുപത്രിയായ ആസ്റ്റർ, ജോയിന്റ് കമ്മീഷൻ ഇന്റർനാഷണൽ അംഗീകാരം നേടിയിട്ടുണ്ടെന്നതിൽ അഭിമാനിക്കുന്നു. ഗ്ലോബൽ ഹെൽത്ത് കെയറിലെ ഗോൾഡ് സ്റ്റാൻഡേഡ്, NABH അംഗീകാരം, നഴ്സിങ്–ഗ്രീൻ ഓപ്പറേഷൻ തിയേറ്റർ എക്സലൻസിനുള്ള ആദ്യ NABH അവാർഡ്, Beareau Veritas സർട്ടിഫിക്കേഷൻ എന്നിവയെല്ലാം പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ നേടിയെടുക്കാൻ ആസ്റ്റർ മെഡിസിറ്റിക്ക് കഴിഞ്ഞു.

Aster Medcity, Kuttisahib Road Cheranelloor, South Chittoor, Kochi, Kerala 682027 Ph: 0484 291 0000