Monday 17 December 2018 11:33 AM IST : By സ്വന്തം ലേഖകൻ

സീരിയൽ നടിയുടെ സിനിമയെ വെല്ലുന്ന ജീവിതം! അശ്വതി മുമ്പും ലഹരി കേസുകളിൽ പ്രതി

actress

കൊച്ചിയില്‍ വീണ്ടും ലഹരിമരുന്ന് വേട്ട. സീരിയൽ നടി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അശ്വതി ബാബുവാണ് പൊലീസിന്റെ വലയിലായത്. അഞ്ചു ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്വതിയുടെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ‌‌‌

കാക്കനാട് പാലച്ചുവട്ടിലെ അശ്വതിയുടെ ഫ്ളാറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. അശ്വതിയുടെയും ഡ്രൈവർ ബിനോയിയുടെയും ബാഗില്‍ നിന്ന് രണ്ടര ഗ്രാം വീതം വീതം എംഡിഎംഎ പിടിച്ചെന്നും പൊലീസ് അറിയിച്ചു. ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. 

തിരുവനന്തപുരം സ്വദേശിയായ അശ്വതി ഏറെ നാളായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമാനമായ േകസുകളില്‍ അശ്വതി മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇരുപത്തിരണ്ടു വയസുകാരിയായ അശ്വതി സീരിയലുകളിലും ചില സിനിമകളിലും ചെറു വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ്.