Tuesday 28 January 2020 02:30 PM IST : By സ്വന്തം ലേഖകൻ

കരൾ പിടയുമ്പോഴും കൊഞ്ചിച്ചിരിച്ച് ഈ അമ്മ; ഇവൾക്ക് അമ്മയെ തിരികെ വേണം; കാൻസർ വേദനയിൽ കനിവ് തേടി കുറിപ്പ്

athira

രക്താർബുദം പിടിപ്പെട്ട് ജീവിതത്തോട് മല്ലിടുന്ന ഒരമ്മ. ആ കാഴ്ച കണ്ട് പകച്ചു നിൽക്കുന്ന ആറു വയസുകാരി. സോഷ്യൽ മീഡിയയുടെ നെഞ്ചു തകർക്കുകയാണ് ഈ കാഴ്ച. തിരുവനന്തപുരം RCCയിൽ ചികിത്സയിൽ കഴിയുന്ന ഇടുക്കി ബാലഗ്രാം സ്വദേശിയായ ആതിര അനുഭവിക്കുന്ന വേദനയുടെ ആഴം അളക്കാനാകില്ല. കൂട്ടത്തിൽ‌ ഏറ്റവും വേദനിപ്പിക്കുന്നത് തണലാകേണ്ടുന്ന അമ്മയുടെ നിസഹായതയും പിടച്ചിലും കണ്ട് നിസഹായയായി നിൽക്കുന്ന പൊന്നുമോളാണ്. സാമൂഹ്യപ്രവർത്തകനും ആർജെയുമായ കിടിലം ഫിറോസാണ് ഈ വേദനിപ്പിക്കുന്ന കാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഈ അമ്മയേയും മകളേയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കനിവു തേടിയാണ് ഫിറോസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

#നന്മയുള്ള_സുഹൃത്തുക്കളെ,
നിങ്ങളുടെ ഒരു ചെറിയ സഹായം ബ്ലഡ് ക്യാൻസർ പിടിപെട്ട് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഇടുക്കി സ്വദേശി ആതിര സോമൻ (29) -നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സഹായിച്ചേക്കാം. തിരുവനന്തപുരം RCC -ൽ ചികിത്സയിൽ കഴിയുന്ന ഇടുക്കി ബാലഗ്രാം സ്വദേശിയായ ആതിരക്ക് 6 വയസ്സുള്ള കുട്ടിയുമുണ്ട്. നമ്മൾ എല്ലാവരും കൂടി ഒന്ന് പരിശ്രമിച്ചാൽ ആ കുഞ്ഞുമകൾക്ക് അതിന്റെ അമ്മയെ നഷ്ടപ്പെടാതിരിക്കാനും ഭർത്താവ് സന്തോഷിന് അദ്ദേഹത്തിന്റെ ഭാര്യയെ പഴയ രീതിയിൽ തിരികെ ലഭിക്കാനും സാധിച്ചേക്കാം. വളരെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഈ ഒരു അവസ്ഥയിൽ നമ്മുടെ പേജ് ഫോളോവേഴ്സ് ഒരാൾ ഒരു 10 രൂപ വച്ച് അവരെ സഹായിച്ചാൽ അവർക്ക് ആശ്വാസമാകുന്ന ഒരു തുക ലഭിക്കുമല്ലോ. എന്റെ വകയായി ചെറിയൊരു സഹായം നൽകിയിട്ടുണ്ട്. ജാതി മത ചിന്തകൾക്കതീതമായി ഒരു മനുഷ്യനായി കണ്ട് നിങ്ങളാൽ കഴിയുന്ന ചെറിയൊരു സഹായം ചെയ്യാൻ എല്ലാവരും ശ്രമിക്കുമല്ലോ.

അഡ്രസ്സ്: Athira S, Ozhamkal House, Chinnar P.O, Krishnankovil, Idukki District